26 April Friday

ആവേശകരമായി കാൽപ്പന്തുകളി

സ്വന്തം ലേഖകൻUpdated: Thursday Dec 2, 2021
ബാലുശേരി
ആൺ–-പെൺ സൗഹൃദ കൂട്ടായ്മയിലൊരു കാൽപ്പന്തുകളി. ലിംഗ സമത്വം ചർച്ച ചെയ്യപ്പെടുന്ന പുതിയ കാലത്ത് നടന്ന ജെൻഡർ ന്യൂട്രൽ ഫുട്‌ബോൾ മത്സരമാണ്  വേറിട്ട സന്ദേശം പകരുന്നത്‌.  സിപിഐ എം ബാലുശേരി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി ഉള്ള്യേരിയിലാണ്‌ ജെൻഡർ ന്യൂട്രൽ ഫുട്‌ബോൾ മത്സരം ഒരുക്കിയത്.   
ഉള്ള്യേരിയിലെ ടെർഫ് മൈതാനത്ത്  ദേശീയ ഫുട്‌ബോൾ താരങ്ങളായ വി എം അതുല്ല്യഭായ്‌, അമയ ഗിരീഷ്  എന്നിവർക്കൊപ്പം എ പി അഭിഷ, ജിഷ്ണു, നന്ദന സുരേഷ് എന്നീ  താരങ്ങളാണ് ഗ്രൗണ്ടിലിറങ്ങിയത്.  
വാശിയേറിയ മത്സരത്തിൽ ഷൂട്ടൗട്ടിൽ ഗ്രാന്മ പനങ്ങാട്‌ റെഡ് ആർമി ബാലുശേരിയെ പരാജയപ്പെടുത്തി. യദു, അഭിഷേക്, അഭിനവ്, ആർ പി അഭിജിത്ത്, ജിജിൻലാൽ, ജിഷ്ണു, ഹാഷിം, പ്രണവ് എന്നിവരാണ്‌ കളിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top