29 March Friday
വാക്സിൻ അഴിമതി

വാർഡ്‌ മെമ്പർ രാജിവയ്‌ക്കണം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
 
ചേളന്നൂർ
വാക്‌സിൻ വിതരണത്തിൽ സ്വജനപക്ഷപാതം കാണിച്ച ചേളന്നൂർ പഞ്ചായത്ത്‌ മൂന്നാം പഞ്ചായത്ത്‌ മെമ്പർ സിനി ഷൈജൻ രാജിവയ്‌ക്കണമെന്ന് സിപിഐ എം ചേളന്നൂർ നോർത്ത് ലോക്കൽ കമ്മിറ്റി വാർത്താക്കുറിപ്പിൽ ആവശ്യപ്പെട്ടു. വാക്സിനായി സമീപിച്ച സ്‌ത്രീയെ ഒഴിവാക്കണമെന്ന് വാക്സിനേഷൻ കേന്ദ്രത്തിലെ വളന്റിയറോട്‌ ആവശ്യപ്പെട്ടതിലൂടെ സത്യപ്രതിജ്ഞാ ലംഘനം നടത്തിയിരിക്കുകയാണ്‌. പഞ്ചായത്തിൽ വാക്സിൻ നൽകുന്നതിൽ സ്വജനപക്ഷപാതവും അഴിമതിയും നടക്കുന്നതിനെതിരെ നിരവധി തവണ ഡിവൈഎഫ്ഐ സമരം നടത്തിയിരുന്നെങ്കിലും ചെവിക്കൊള്ളാൻ ഭരണസമിതി തയ്യാറായിട്ടില്ല. സംസ്ഥാന സർക്കാരിന്റെ വാക്സിൻ നയത്തിന് വിരുദ്ധമായി സ്വന്തം പാർടിക്കാർക്ക് മാത്രം വാക്സിൻ നൽകുന്നതിലൂടെ പഞ്ചായത്തംഗമായിരിക്കാനുള്ള യോഗ്യത നഷ്ടമായ സിനി രാജിവയ്‌ക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top