18 December Thursday
കോടിയേരി സ്‌മരണ പുതുക്കി നാട്‌

ജനമനസ്സുകളിൽ പ്രിയ നായകൻ

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
 
കോഴിക്കോട്‌
വറ്റാത്ത സ്‌നേഹസാന്നിധ്യമായ പ്രിയ നേതാവിന്റെ അണയാത്ത ഓർമകൾ ജനഹൃദയങ്ങളിൽ നിറഞ്ഞു. കോടിയേരി ബാലകൃഷ്‌ണന്റെ ഒന്നാം ചരമവാർഷിക ദിനത്തിൽ നാട്‌ അദ്ദേഹത്തിന്റെ ഓർമ പുതുക്കി. ബ്രാഞ്ചുകളിൽ പ്രഭാതഭേരി നടത്തി പതാക ഉയർത്തി. സിപിഐ എം ജില്ലാ കമ്മിറ്റി ഓഫീസായ സി എച്ച്‌ കണാരൻ സ്‌മാരക മന്ദിരത്തിൽ സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്‌ണൻ പതാക ഉയർത്തി. അനുസ്‌മരണ പ്രഭാഷണവും അദ്ദേഹം നിർവഹിച്ചു. ജില്ലാ സെക്രട്ടറി പി മോഹനൻ, ജില്ലാ സെക്രട്ടറിയറ്റ്‌ അംഗങ്ങളായ എം ഗിരീഷ്‌, കെ കെ മുഹമ്മദ്‌, മുൻ മേയർ ടി പി ദാസൻ എന്നിവർ സംസാരിച്ചു.
ദിനാചരണത്തിന്റെ ഭാഗമായി ലോക്കൽ കേന്ദ്രങ്ങളിൽ പൊതുയോഗങ്ങൾ നടന്നു. ദേശാഭിമാനിയിൽ കൂത്താളി രാധാകൃഷ്‌ണൻ പതാക ഉയർത്തി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top