താമരശേരി
‘മാലിന്യമുക്തം നവകേരളം’ പദ്ധതിയുടെ ഭാഗമായി കേരള എൻജിഒ യൂണിയൻ നേതൃത്വത്തിൽ ജീവനക്കാർ താമരശേരി ചുരം ശുചീകരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി എം എ അജിത് കുമാർ ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസിഡന്റ് എം ദൈത്യേന്ദ്രകുമാർ അധ്യക്ഷനായി.
താമരശേരി ചുരത്തിൽ സ്ഥാപിക്കാനുളള ബോട്ടിൽ ബൂത്തുകൾ ലിന്റോ ജോസഫ് എംഎൽഎയിൽ നിന്ന് പുതുപ്പാടി പഞ്ചായത്ത് പ്രസിഡന്റ് നജ്മുന്നിസ ഷെരീഫ്, ശുചിത്വ മിഷൻ ജില്ലാ കോ ഓർഡിനേറ്റർ എം ഗൗതമൻ കെഎഎസ് എന്നിവർ ഏറ്റുവാങ്ങി. പുതുപ്പാടി പഞ്ചായത്ത് അംഗം അനിത മനോജ്, ജില്ലാ സെക്രട്ടറി ഹംസ കണ്ണാട്ടിൽ, ട്രഷറർ സാഹിർ, വയനാട് ചുരം സംരക്ഷണ സമിതി സെക്രട്ടറി പി കെ സുകുമാരൻ എന്നിവർ സംസാരിച്ചു.
ജീവനക്കാരുടെ നേതൃത്വത്തിൽ ചുരത്തിലെ 12 കി.മീ റോഡിന്റെ ഇരുവശവും പൂർണമായി കാട് വെട്ടി ശുചീകരിച്ചു. ചുരത്തിലും പരിസര പ്രദേശങ്ങളിലുമുളള പ്ലാസ്റ്റിക് ബോട്ടിലുകൾ ഉൾപ്പെടെയുളള മാലിന്യം നീക്കംചെയ്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..