കോഴിക്കോട്
നഗരത്തിൽ കഞ്ചാവ് വിൽപ്പന നടത്തുന്ന യുവാവിനെ 4.8 കിലോ കഞ്ചാവുമായി കസബ പൊലീസും ടൗൺ അസിസ്റ്റന്റ് കമീഷണർ പി ബിജുരാജിന്റെ നേതൃത്വത്തിലുള്ള സിറ്റി ക്രൈം സ്‌ക്വാഡും ചേർന്ന് പിടികൂടി. ഒഡിഷ നയാഗ്ര സ്വദേശി ബച്ചൻ മൊഹന്തി (33) ആണ് പിടിയിലായത്. മാങ്കാവ് കുറ്റിയിൽതാഴം റോഡിൽ അതിഥി തൊഴിലാളികളുടെ താമസസ്ഥലത്തുനിന്നാണ് ഇയാളെ പിടികൂടിയത്. 10 വർഷമായി മാങ്കാവിൽ താമസിച്ചുവരുന്ന ഇയാൾ ഒഡിഷയിൽനിന്ന് കുറഞ്ഞ വിലയ്‌ക്ക് കഞ്ചാവ് എത്തിച്ചാണ് വിൽപ്പന നടത്തുന്നത്.
കസബ എസ്ഐ അബ്ദുൾ റസാഖ്, എസ്‌സിപിഒമാരായ പി സജേഷ് കുമാർ, രാജീവ് കുമാർ പാലത്ത്, പി എം രതീഷ്, പി സുധർമൻ, സിപിഒ പി എം ഷിബു, സിറ്റി ക്രൈം സ്‌ക്വാഡ് അംഗങ്ങളായ എം ഷാലു, സി കെ സുജിത്ത് എന്നിവരായിരുന്നു അന്വേഷകസംഘത്തിലുണ്ടായിരുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..