കോഴിക്കോട്
ബിവറേജസ് കോർപറേഷന് കീഴിലുള്ള ജില്ലയിലെ ബെവ്‌കോ ചില്ലറ മദ്യവിൽപ്പനശാലകളിൽ വിജിലൻസ് നടത്തിയ റെയ്‌ഡിൽ ക്രമക്കേട് കണ്ടെത്തി. സംസ്ഥാന വ്യാപകമായി നടത്തിയ ‘ഓപ്പറേഷൻ മൂൺ ലൈറ്റി’ന്റെ ഭാഗമായിട്ടായിരുന്നു പരിശോധന. കൂടുതൽ തുക ഈടാക്കൽ, ബില്ല് നൽകാതെ തട്ടിപ്പ്, സ്‌റ്റോക്ക് ഇല്ലെന്ന് തെറ്റിദ്ധരിപ്പിച്ച് ഉയർന്ന വിലയുള്ള മദ്യം വിൽക്കൽ തുടങ്ങിയ ക്രമക്കേട് കണ്ടെത്തി.
ജില്ലയിലെ ആറ് ചില്ലറ മദ്യവിൽപ്പനശാലകളിലായിരുന്നു പരിശോധന. ചിലയിടങ്ങളിൽ പ്രത്യേക കമ്പനികളുടെ മദ്യം മാത്രം കൂടുതൽ വിറ്റഴിച്ചതായി കണ്ടെത്തി. ഇതിൽ മദ്യക്കമ്പനികളുടെ സ്വാധീനമുണ്ടോ എന്ന കാര്യം പരിശോധിക്കും. കുപ്പി പൊട്ടിയ ഇനത്തിൽ മാറ്റിയ മദ്യത്തിന്റെ കണക്കും എടുത്തു. ഒരു ഔട്ട്‌ലെറ്റിൽ 641 കുപ്പികളും മറ്റൊരിടത്ത് 354 കുപ്പികളും പൊട്ടിയതായാണ് കണക്ക്. കോഴിക്കോട് നഗരപ്രാന്തമായ കരിക്കാംകുളത്തെ ഔട്ട്‌ലെറ്റിൽ 3.75 ലക്ഷം രൂപയാണ് ഈ ഇനത്തിൽ മാറ്റിയത്. ഇതിലെ ക്രമക്കേട് സംബന്ധിച്ചും പരിശോധന ഉണ്ടാകും.
അഴിമതി സംബന്ധമായ വിവരം ലഭിച്ചാൽ വിജിലൻസിന്റെ ട്രോൾ ഫ്രീ
നമ്പറായ 1064 ലോ 8592900900 നമ്പറിലോ 9447789100 (വാട്‌സാപ്പ്) ലോ വിവരം നൽകണമെന്ന് വിജിലൻസ് ഡയറക്ടർ ടി കെ വിനോദ് കുമാർ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..