ഗോവിന്ദപുരം
മംഗളൂരുവിൽ വാഹനാപകടത്തിൽ മരിച്ച ഗോവിന്ദപുരം സ്വദേശി അർജുന് നാടിന്റെ ആദരാഞ്ജലി. ശനി പുലർച്ചെയുണ്ടായ അപകടത്തിലാണ് തെക്കേപ്പാട്ടുപറമ്പ് അമർജുൻ ഹൗസിൽ കാനങ്ങോട്ട് പ്രേമാനന്ദന്റെ മകൻ അർജുൻ (26) മരിച്ചത്. മംഗളൂരുവിൽ നിന്നെത്തിച്ച മൃതദേഹം കഴിഞ്ഞ ദിവസം രാത്രിയോടെ സംസ്‌കരിച്ചു.
മംഗളൂരുവിൽനിന്ന് സൂറത്കലിലേക്ക് പോകുമ്പോൾ ഹൊസബെട്ടുവിൽവച്ചാണ് അപകടം. അർജുൻ ഓടിച്ച കാർ നിർത്തിയിട്ട ടിപ്പർ ലോറിയുടെ പിറകിലിടിക്കുകയായിരുന്നു. കാറിലുണ്ടായിരുന്ന കോഴിക്കോട് സ്വദേശിയും മംഗളൂരു എസ്ഡിഎം ലോ കോളേജ് വിദ്യാർഥിയുമായ മുഹമ്മദ് ഫിസാൻ, മംഗളൂരു ശക്തിനഗർ സ്വദേശി അനിരുദ്ധ് എന്നിവരെ പരിക്കുകളോടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വിനീതയാണ് അർജുന്റെ അമ്മ. സഹോദരൻ: അമർനാഥ്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..