കോഴിക്കോട്
മുഖ്യമന്ത്രി പിണറായി വിജയന്റേയും മന്ത്രിമാരുടേയും നേതൃത്വത്തിൽ കോഴിക്കോട്, കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളുടെ അവലോകന യോഗം അഞ്ചിന് കോഴിക്കോട് ചെറുവണ്ണൂർ മറീന കൺവൻഷൻ സെന്ററിൽ ചേരും. ഭരണനേട്ടങ്ങൾ ജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും സമയബന്ധിത പദ്ധതി നിർവഹണം ഉറപ്പാക്കാനും വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണാനും വികസന പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്താനുമാണ് മേഖലാ തല യോഗം. രാവിലെ 9.30 മുതൽ പകൽ 1.50വരെ പ്രമുഖ പദ്ധതികളുടെയും പരിപാടികളുടെയും അവലോകനം നടക്കും. വൈകിട്ട് 3.30 മുതൽ അഞ്ച് വരെ പൊലീസ് ഓഫീസർമാരുടെ യോഗം ചേർന്ന് ക്രമസമാധാന വിഷയങ്ങൾ അവലോകനം ചെയ്യും.
കോഴിക്കോട് ജില്ലയുമായി ബന്ധപ്പെട്ട് സംസ്ഥാന തലത്തിലുള്ള 31 വിഷയങ്ങളും ജില്ലാതലത്തിലുള്ള 10 വിഷയങ്ങളും ചർച്ചചെയ്യും. ഉയർന്ന മുൻഗണനാ വിഭാഗത്തിലുള്ള നാല് വിഷയങ്ങളും മുൻഗണന വിഭാഗത്തിലുള്ള 11 വിഷയങ്ങളും അതിൽ ഉൾപ്പെടും. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലെ വിഷയങ്ങളും ചർച്ചചെയ്യും. വിവിധ വകുപ്പ് സെക്രട്ടറിമാർ, ഡയറക്ടർമാർ, നാല് ജില്ലകളിൽനിന്നുള്ള കലക്ടർമാർ, ജില്ലാതല ഉദ്യോഗസ്ഥർ, പൊലീസ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..