ഫറോക്ക്
ഫറോക്ക് ഉപജില്ലാ സ്കൂൾ കായികമേള എട്ടിനും ഒമ്പതിനും മെഡിക്കൽ കോളേജ് ഒളിമ്പ്യൻ റഹ്മാൻ സ്റ്റേഡിയത്തിൽ നടക്കും. എട്ടിന് സീനിയർ, ജൂനിയർ വിഭാഗവും ഒമ്പതിന് കിഡ്ഡീസ്, സബ് ജൂനിയർ വിഭാഗം മത്സരവും നടക്കും.
ശാസ്ത്രോത്സവം 17നും 18നും ചാലിയം ഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളിലും സ്കൂൾ കലോത്സവം നവംബർ 14, 15, 16, 17 തീയതികളിൽ ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലും നടത്തും.
എൽപി വിഭാഗം ക്ലസ്റ്റർ കലാമത്സരങ്ങൾ 25 മുതൽ 30 വരെ തുമ്പപ്പാടം ഐഇഎം എൽപി സ്കൂൾ (രാമനാട്ടുകര ക്ലസ്റ്റർ), കൊളത്തറ ആത്മവിദ്യാസംഘം യുപി സ്കൂൾ (ചെറുവണ്ണൂർ- നല്ലളം ക്ലസ്റ്റർ), മാറാട് ജിനരാജദാസ് എൽപി സ്കൂൾ (ബേപ്പൂർ ക്ലസ്റ്റർ), പെരുമുഖം നല്ലൂർ ഈസ്റ്റ് യുപി സ്കൂൾ (ഫറോക്ക് ക്ലസ്റ്റർ), മണ്ണൂർ കൃഷ്ണ യുപി സ്കൂൾ (കടലുണ്ടി ക്ലസ്റ്റർ) എന്നിവിടങ്ങളിൽ ന ടക്കും.
മൂന്നിന് ഫറോക്ക് ബിആർസി ഹാളിൽ കായികമേളയുടെയും ആറിന് ചാലിയം ഉമ്പിച്ചിഹാജി ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്രോത്സവത്തിന്റെയും 10ന് ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ കലോത്സവത്തിന്റെയും സംഘാടകസമിതി രൂപീകരണ യോഗം നടക്കും.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..