നന്മണ്ട
നന്മണ്ട ഹൈസ്കൂളിന് സമീപം അമിതവേഗത്തിലെത്തിയ കാർ മരത്തിലിടിച്ച് മൂന്നുപേർക്ക് പരിക്ക്. ഗുരുതരമായി പരിക്കേറ്റ എഴുകുളം നാസിഫി (25) നെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റ് രണ്ട് പേർ പ്രാഥമിക ചികിത്സടി മടങ്ങി. ശനി രാത്രി 11നാണ് അപകടം. കോഴിക്കോട്ടുനിന്ന് എഴുകുളത്തേക്ക് പോകുന്നതിനിടെ തണൽമരത്തിലിടിച്ച കാർ ഗ്രൗണ്ടിന്റെ ചുവരിലും ഇടിച്ചു. കാറിന്റെ മുൻഭാഗം തകർന്നു.
അഞ്ച് പേരായിരുന്നു കാറിലുണ്ടായിരുന്നത്. നിസ്സാര പരിക്കേറ്റ രണ്ടുപേർ കാറിൽനിന്ന് ഇറങ്ങി ഓടിയതായി സംഭവസ്ഥലത്തെത്തിയ നാട്ടുകാർ പറയുന്നു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..