17 December Wednesday

എം കെ പ്രേംനാഥിന്റെ നിര്യാണത്തിൽ അനുശോചിച്ച്‌ നാട്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023
വടകര
സോഷ്യലിസ്റ്റ് നേതാവും മുൻ എംഎൽഎയുമായ അഡ്വ. എം കെ പ്രേംനാഥിന്റെ നിര്യാണത്തിൽ ടൗൺഹാളിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. കെ മുരളീധരന്‍ എംപി അധ്യക്ഷനായി. സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം ടി പി രാമകൃഷ്ണൻ എംഎൽഎ, എം വി ശ്രേയാംസ് കുമാര്‍, എംഎൽഎമാരായ കെ പി കുഞ്ഞമ്മദ്കുട്ടി, കെ കെ രമ, ഇ കെ വിജയന്‍, നഗരസഭാ വൈസ് ചെയർമാൻ പി പി സജീവ് കുമാർ, മുൻ എംഎൽഎ സി കെ നാണു, ഡോ. വര്‍ഗീസ് ജോര്‍ജ്‌, എം കെ ഭാസ്കരൻ‍, പാറക്കൽ അബ്ദുള്ള, പി കെ ദിവാകരന്‍, ആര്‍ സത്യന്‍,
സത്യനാഥന്‍,  പി സോമശേഖരന്‍, വി ഗോപാലന്‍, ഇ കെ ശ്രീനിവാസന്‍,
വി കുഞ്ഞാലി, സണ്ണി തോമസ്, ഇ പി ദമോദരന്‍, എന്‍ കെ വത്സന്‍, സലീം മടവൂര്‍, പി ബാലന്‍, എടയത്ത് ശ്രീധരൻ, പി പി രാജൻ, പി പി മുരളി എന്നിവർ സംസാരിച്ചു.
ജനതാദൾ എസ് വടകര മണ്ഡലം കമ്മിറ്റി അനുശോചിച്ചു. സി കെ നാണു, കെ പ്രകാശൻ, മമ്പള്ളി പ്രേമൻ, ടി ശ്രീനിവാസൻ, കെ പി പ്രമോദ്, അഡ്വ. ലതിക ശ്രീനിവാസ്, ടി കെ ഷെറീഫ്, പറമ്പത്ത് രവീന്ദ്രൻ, സി കെ സുധീർ, കെ ടി കെ നാണു, വി പി മനോജ്, ലിനിൽ രാജ്, ബിനീഷ് അഴിയൂർ, ത്യാഗരാജൻ, ഒ കെ രാജൻ എന്നിവർ സംസാരിച്ചു.
 വടകര താലൂക്ക്‌ ലൈബ്രറി കൗൺസിൽ നിർവാഹക സമിതി യോഗം  അനുശോചിച്ചു.  കെ ബാലൻ അധ്യക്ഷനായി.  മനയത്ത് ചന്ദ്രൻ,  എൻ ഉദയൻ,  തങ്കമണി, സോമൻ മുതുവന,  പി എം നാണു,  എം ജനാർദനൻ, കെ പി ശ്രീധരൻ, ടി കെ ദാമോദരൻ, പി പി ശ്രീധരൻ, പി പി പ്രഭാകരൻ തുടങ്ങിയവർ സംസാരിച്ചു.
 മുതുവനയിൽ ചേർന്ന സർവകക്ഷി യോഗം അനുശോചിച്ചു. ടി എൻ മനോജ് അധ്യക്ഷനായി. തോടന്നൂർ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം ശ്രീലത, മണിയൂർ പഞ്ചായത്ത് പ്രസിഡന്റ് ടി കെ അഷറഫ്, ബി സുരേഷ് ബാബു, ആർ എം  ബാലകൃഷ്ണൻ, കെ റസാഖ്, കെ സി ശ്രീധരൻ, കെ എം രാജൻ, ഇ വി മജീദ്, ഷൈനി വമ്മൂര് മീത്തൽ, ഒ പി ദാമോദരൻ, പൂവാട്ട് അപ്പുക്കുട്ടൻ, ഒ പി ചന്ദ്രൻ, സി വിനോദൻ, കെ പി കുഞ്ഞിരാമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top