29 March Friday

അഗ്നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ റാലി തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Sunday Oct 2, 2022

അഗ്നിപഥ് റിക്രൂട്ട് മെന്റ് റാലിയിൽ ഓട്ടത്തിന് ശേഷം 
നെഞ്ചളവ് പരിശോധിക്കുന്നു 

കോഴിക്കോട്‌ 
കരസേനയിലേക്കുള്ള ഇരുപത്‌ നാൾ നീളുന്ന അഗ്നിപഥ്‌ റിക്രൂട്ട്‌മെന്റ്‌ റാലി കോഴിക്കോട്ട്  തുടങ്ങി. അഗ്നിവീർ ജനറൽ ഡ്യൂട്ടി തസ്‌തികയിൽ കാസർകോട്‌, കണ്ണൂർ, കോഴിക്കോട്‌, വയനാട്‌, മലപ്പുറം, പാലക്കാട്‌, തൃശൂർ ജില്ലകളിൽനിന്നായി  ഓൺലൈനായി അപേക്ഷിച്ചവർക്കുള്ള ശാരീരികക്ഷമത പരിശോധനയാണ്‌ ആദ്യഘട്ടം.  ഈസ്റ്റ്‌ഹില്ലിലെ ഗവ. ഫിസിക്കൽ എഡ്യുക്കേഷൻ കോളേജാണ്‌ കേന്ദ്രം. വെസ്റ്റ്‌ഹിൽ ബാരക്‌സ്‌ ആർമി റിക്രൂട്ട്‌മെന്റ്‌ ഓഫീസ്‌ നേതൃത്വത്തിലാണ്‌ റാലി. 1200 ഉദ്യോഗാർഥികൾക്കായിരുന്നു ഒന്നാംദിവസം കായികക്ഷമതാ പരീക്ഷ. 1600 മീറ്റർ ഓട്ടം 5.20 മിനുട്ടിൽ പൂർത്തിയാക്കിയവരിൽനിന്ന്‌ 60 പേരെയാണ്‌ ശാരീരികക്ഷമതാ പരിശോധനക്കായി തെരഞ്ഞെടുത്ത്‌.  
ഏഴുവരെ അഗ്നിവീർ ജനറൽ ഡ്യൂട്ടി തസ്‌തികയിലുള്ളവർക്കാണ്‌ റാലി. എട്ടിന്‌ ക്ലർക്ക്‌ തസ്‌തികയിലേക്കും ഒമ്പതിന്‌ ടെക്‌നിക്കൽ തസ്‌തികയിലേക്കും 10ന്‌ ട്രേഡ്‌സ്മാൻ തസ്‌തികയിലേക്കുമാണ്‌ റാലി. തുടർന്നുള്ള ദിവസങ്ങളിൽ രേഖകളുടേയും മറ്റ്‌ പരിശോധന നടക്കും. ഇവരിൽനിന്ന്‌ യോഗ്യത നേടുന്നവരെയാണ്‌ എഴുത്തുപരീക്ഷക്ക്‌ വിളിക്കുക. നാലുവർഷമാണ്‌ ഇവരുടെ സേവനം. 25 ശതമാനം പേർക്ക്‌ സേനയിൽ സ്ഥിരനിയമനത്തിന്‌ അവസരമുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top