23 April Tuesday

95 രോഗികൾ, 65 സമ്പർക്കം

വെബ് ഡെസ്‌ക്‌Updated: Sunday Aug 2, 2020
കോഴിക്കോട്‌
ശനിയാഴ്‌ച ജില്ലയിൽ 95 പേർക്ക്‌ കൂടി കോവിഡ്‌ സ്ഥിരീകരിച്ചു. ഇതിൽ 65 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗബാധ. വിദേശത്തുനിന്നെത്തിയ 10 പേർക്കും ഇതര സംസ്ഥാനങ്ങളിൽനിന്നുള്ള അഞ്ചുപേർക്കും കോവിഡ്‌ ബാധിച്ചു. ആറുപേർക്ക്‌ രോഗം ബാധിച്ച ഉറവിടം വ്യക്തമല്ല. ഒമ്പതുപേരുടെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
രോഗബാധിതരിൽ 27 സ്‌ത്രീകളും എട്ട്‌ പെൺകുട്ടികളുമുണ്ട്‌. ചങ്ങരോത്ത്, മുക്കം, ചാത്തമംഗലം എന്നിവിടങ്ങളിൽ രണ്ടുപേർ വീതവും‌ കൂരാച്ചുണ്ട്‌, തിക്കോടി, കൊയിലാണ്ടി, പുതുപ്പാടി എന്നിവിടങ്ങളിൽ ഓരോരുത്തരും വിദേശത്തുനിന്നെത്തിയവരാണ്‌. 
ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയവരിൽ കോർപറേഷൻ പരിധിയിൽ നാലുപേരും ഒളവണ്ണയിലെ രൊളുമുണ്ട്‌. കോർപറേഷൻ പരിധിയിലാണ്‌ കൂടുതലാളുകൾക്ക്‌ രോഗം റിപ്പോർട്ട്‌ ചെയ്‌തത്‌. 38 പേരിൽ 32 പേർക്കും‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. കോർപറേഷൻ ജീവനക്കാരായ രണ്ട്‌ തിരുവനന്തപുരം സ്വദേശികളും ഇക്കൂട്ടത്തിലുണ്ട്‌. വടകരയിലും തിക്കോടിയിലും അഞ്ചുപേർക്ക്‌ വീതമാണ്‌‌ ശനിയാഴ്‌ച സമ്പർക്കത്തിലൂടെ രോഗം. 
കടലുണ്ടിയിലും ഫറോക്കിലും നാലുപേർക്ക്‌ വീതമാണ്‌ രോഗം. മുക്കത്ത്‌ രണ്ടുപേർക്കും തിരുവള്ളൂരിൽ മൂന്നുപേർക്കും സമ്പർക്കത്തിലൂടെ രോഗമുണ്ടായി. പുതുപ്പാടിയിലും ഉണ്ണികുളത്തും രണ്ടുപേർക്ക്‌ വീതവും ചോറോട്, പയ്യോളി, രാമനാട്ടുകര, പെരുമണ്ണ, വില്യാപ്പള്ളി എന്നിവിടങ്ങളിൽ ഓരോരുത്തർക്കും രോഗമുണ്ട്‌. കോർപറേഷനിലെ രണ്ടാളുകൾക്കും പന്നിയങ്കര, ഏറാമല, നാദാപുരം, മാവൂർ എന്നിവിടങ്ങളിൽ ഓരോരുത്തർ വീതവും ഉറവിടമറിയാത്ത രോഗികളാണ്‌.
49 പേര്‍ക്ക് രോഗമുക്തി
ജില്ലയിൽ ശനിയാഴ്‌ച 49 പേർക്ക്‌ രോഗം ഭേദമായി. 582 പേരെ പുതുതായി നിരീക്ഷണത്തിലാക്കി. 11,459 പേർ ഇപ്പോൾ നിരീക്ഷണത്തിലുണ്ട്. 780 പേരാണ് ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top