25 April Thursday
എ കെ ജി സെന്ററിലേക്ക് ബോംബേറ്

പ്രതിഷേധം കത്തുന്നു

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനന്റെ നേതൃത്വത്തിൽ കല്ലാച്ചിയിൽ നടത്തിയ പ്രതിഷേധ പ്രകടനം

കോഴിക്കോട്
എകെജി സെന്ററിന്‌ ബോംബെറിഞ്ഞ്‌ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾക്കെതിരെ കോഴിക്കോട്ട്‌ ‌ വൻ പ്രതിഷേധം. സിപിഐ എമ്മിന്റെ സംസ്ഥാന ആസ്ഥാനമന്ദിരത്തിന്‌ നേരെയുണ്ടായ അക്രമത്തെ കക്ഷിരാഷ്ട്രീയ ദേഭമില്ലാതെയാണ്‌ നാട്‌ അപലപിച്ചത്‌. ഭിന്നാഭിപ്രായങ്ങളെയും നിലപാടുകളെയും അക്രമത്തിലൂടെ ഇല്ലാതാക്കാനുള്ള നീക്കം കേരളത്തിന്റെ ജനാധിപത്യമൂല്യങ്ങൾ തകർക്കുമെന്ന ആശങ്കയാണ്‌ സമൂഹം പങ്കുവച്ചത്‌. 
അക്രമത്തിനെതിരെ ജില്ലയിലുടനീളം സിപിഐ എമ്മിന്റെയും വർഗബഹുജന സംഘടനകളുടെയും ജനാധിപത്യപ്രസ്ഥാനങ്ങളുടെയും നേതൃത്വത്തിൽ പ്രതിഷേധ പ്രകടനങ്ങളും പൊതുയോഗങ്ങളും നടന്നു. 
വ്യാഴാഴ്‌ച അർധരാത്രി അക്രമവാർത്തയറിഞ്ഞയുടൻ  നഗരത്തിലും തൊഴിൽകേന്ദ്രങ്ങളിലും പ്രകടനങ്ങൾ നടന്നു. വെള്ളിയാഴ്‌ച നൂറുകണക്കിനാളുകൾ അണിനിരന്ന പ്രകടനങ്ങളാണ്‌ ഗ്രാമ–-നഗരങ്ങളിൽ നടന്നത്‌. ബോംബാക്രമണ വാർത്തയറിഞ്ഞ ഉടൻ നൂറുകണക്കിന് പ്രവർത്തകർ ജില്ലാ കമ്മിറ്റി ഓഫീസ്‌ പരിസരത്ത്‌ എത്തിയിരുന്നു. ജില്ലാ കമ്മിറ്റി ഓഫീസിൽനിന്ന്‌ തുടങ്ങി മാവൂർ റോഡ് കെഎസ്ആർടിസി ബസ് സ്റ്റാൻഡ്‌ വരെ‌ പ്രകടനം നടന്നു. 
 വെള്ളിയാഴ്‌ച വൈകിട്ട്‌ കോഴിക്കോട്‌ ടൗൺ, സൗത്ത്‌ ഏരിയ കമ്മിറ്റികളുടെ നേതൃത്വത്തിൽ  മുതലക്കുളത്ത്‌ നിന്നാരംഭിച്ച പ്രകടനം പുതിയ ബസ്‌സ്‌റ്റാൻഡ്‌‌ പരിസരത്ത്‌ സമാപിച്ചു. എ പ്രദീപ്‌ കുമാർ ഉദ്‌ഘാടനംചെയ്‌തു. സി പി മുസാഫർ അഹമ്മദ്‌ അധ്യക്ഷനായി. എം മെഹബൂബ്‌, എം ഗിരീഷ്‌, പി നിഖിൽ, എൽ രമേശൻ, ബാബു പറശ്ശേരി, കെ ദാമോദരൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top