18 September Thursday

ജിഎസ്‌ടി ഓഫീസിലേക്ക്‌ വ്യാപാരി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022

ജിഎസ്‌ടി ഓഫീസിലേക്ക്‌ വ്യാപാരി വ്യവസായി സമിതി സംഘടിപ്പിച്ച മാർച്ച്‌ വി കെ സി മമ്മദ്‌ കോയ ഉദ്‌ഘാടനംചെയ്യുന്നു

കോഴിക്കോട്‌
ജിഎസ്‌ടി കൗൺസിലിന്റെ വ്യാപാരിദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്‌ വ്യാപാരി വ്യവസായി സമിതി ജിഎസ്‌ടി ഓഫീസിലേക്ക്‌  മാർച്ച്‌ നടത്തി. സംസ്ഥാന പ്രസിഡന്റ്‌ വി കെ സി മമ്മത്‌കോയ ഉദ്‌ഘാടനംചെയ്‌തു.  
 സാങ്കേതികപ്പിഴവുകളുടെ പേരിലുള്ള ലേറ്റ്‌ ഫീയും പെനാൽറ്റിയും ഒഴിവാക്കുക, ടെസ്‌റ്റ്‌ പർച്ചേസിന്റെ പേരിലുള്ള ദ്രോഹനടപടി നിർത്തിവയ്‌ക്കുക, ഭീമമായ പിഴചുമത്തൽ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ സമരത്തിൽ ഉന്നയിച്ചു. എരഞ്ഞിപ്പാലത്തുനിന്ന്‌ പ്രകടനമായാണ്‌ വ്യാപാരികൾ എത്തിയത്‌.  ജിഎസ്‌ടി ഡെപ്യൂട്ടി കമീഷണർക്ക്‌ നിവേദനംനൽകി. ജില്ലാ പ്രസിഡന്റ്‌ സൂര്യ അബ്‌ദുൾ ഗഫൂർ അധ്യക്ഷനായി. കെ എം റഫീക്ക്‌, സി വി ഇഖ്‌ബാൽ, ബി എം ശശീന്ദ്രൻ, ചന്ദ്രോത്ത്‌ സെബാസ്‌റ്റ്യൻ, ഗഫൂർ രാജധാനി, ടി മരയ്‌ക്കാർ, കെ  സോമൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top