25 April Thursday

വനമഹോത്സവത്തിന് ജില്ലയിൽ തുടക്കം

വെബ് ഡെസ്‌ക്‌Updated: Saturday Jul 2, 2022
ഫറോക്ക് 
വനം വന്യജീവി വകുപ്പിന്റെ  ഒരാഴ്ചത്തെ വനമഹോത്സവത്തിന്‌ ജില്ലയിൽ തുടക്കമായി. ബേപ്പൂർ അരക്കിണർ ചാക്കീരിക്കാട് തൊപ്പിക്കാരൻതൊടിയിൽ  ആര്യവേപ്പ് തൈ നട്ട്‌  മേയർ ഡോ. ബീന ഫിലിപ്പ് ഉദ്ഘാടനംചെയ്തു. 
സ്വകാര്യ വ്യക്തി വിട്ടുനൽകിയ അര ഏക്കറിലാണ്  കോർപറേഷന്റെയും പ്രദേശവാസികളുടെയും പങ്കാളിത്തത്തോടെ ഫലവൃക്ഷങ്ങൾ ഉൾപ്പെടെ വിവിധയിനം തൈകൾ വച്ചുപിടിപ്പിക്കുന്നത്.
തദ്ദേശഭരണ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, സാമൂഹ്യ സന്നദ്ധ സംഘടനകൾ തുടങ്ങിയവയെ പങ്കാളികളാക്കി ഒഴിഞ്ഞ സ്ഥലങ്ങൾ, പുഴയോരങ്ങൾ, കുന്നിർചെരിവുകൾ എന്നിവിടങ്ങളിൽ വൃക്ഷങ്ങൾ വച്ചുപിടിപ്പിക്കുന്നതാണ്‌ പദ്ധതി.  ആദ്യഘട്ടം  ജില്ലയിലെ 15 കേന്ദ്രങ്ങളിൽ വനവൽക്കരണ പദ്ധതി നടപ്പാക്കുന്നുണ്ട്.
ഉദ്ഘാടന ചടങ്ങിൽ കോർപറേഷൻ കൗൺസിലർ ടി കെ ഷെമീന അധ്യക്ഷയായി. 
പി പി ബീരാൻ കോയ, ടി കെ അബ്ദുൽ ഗഫൂർ, കെ പി ഹുസൈൻ, എം ഐ മുഹമ്മദ്, സൈനുദ്ധീൻ എന്നിവർ സംസാരിച്ചു. സാമൂഹ്യവനവൽക്കരണ വിഭാഗം അസി. ഫോറസ്റ്റ് കൺസർവേറ്റർ എം ജോഷിൽ സ്വാഗതവും എം നൗഷാദ് നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top