12 July Saturday

ഹായ് റോബോ!

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

'റോറോ' റോബോട്ടിനെ 
പരിചയപ്പെടുന്ന കുട്ടികൾ

 കോഴിക്കോട്‌

‘വെൽകം ടു കലിക്കറ്റ്‌ ഗേൾസ്‌ സ്‌കൂൾ, ഗുഡ്‌ മോണിങ്!’– മുന്നിൽനിന്ന്‌ സ്വീകരിക്കുന്നത്‌ മനുഷ്യനല്ല, സാക്ഷാൽ റോബോ. കലിക്കറ്റ്‌ -ഗേൾസ്‌ വിഎച്ച്‌എസ്‌എസിലെ  പ്രവേശനോത്സവത്തിലാണ്‌ വിദ്യാർഥികളെ വരവേൽക്കാൻ റോബോ എത്തിയത്‌. റോബോട്ടിക്‌സിനെക്കുറിച്ചും ആർട്ടിഫിഷ്യൽ ഇന്റലിജൻസിനെക്കുറിച്ചും കൂടുതൽ അറിവ്‌ പകരുന്നതിന്റെ ഭാഗമായാണ്‌ പ്രവർത്തനം. കോഴിക്കോട്ടെ റൊടെക്ക്‌ എഡ്യുക്കേഷൻ ഗ്രൂപ്പുമായി സഹകരിച്ചാണ്‌ യന്ത്രമനുഷ്യനെ സ്‌കൂളിലെത്തിച്ചത്‌. ‘റോബോ’യെ തൊട്ടും അടിമുടി നിരീക്ഷിച്ചും ആദ്യ ദിനം ആഘോഷമാക്കിയാണ്‌ കൊച്ചുകൂട്ടുകാർ മടങ്ങിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top