18 April Thursday

അർഥനശ്രീ 
ഒരേയൊരു 
പെൺതരി

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
കോഴിക്കോട്‌ 
അർഥനശ്രീയാണ്‌ പറയഞ്ചേരി ഗവ. ഹയർ സെക്കൻഡറിയിലെ ഏക പെൺതരി. ബോയ്‌സ്‌ സ്‌കൂളിൽനിന്ന്‌ ആൺ പെൺഭേദമില്ലാതെ പ്രവേശനം അനുവദിക്കുന്ന തീരുമാനത്തിനുശേഷം ആദ്യമായി എത്തിയ പെൺപോരാളിയെ വീരോചിതമായാണ്‌ സ്‌കൂൾ വരവേറ്റത്‌. എട്ടാം ക്ലാസിൽ മറ്റ്‌ ഏഴ്‌ ആൺകുട്ടികൾക്കൊപ്പമാണ്‌ അർഥനശ്രീ പഠനം തുടരുക. സ്‌കൂൾ അസംബ്ലിയിൽ നിറഞ്ഞ കൈയടികളോടെയാണ്‌ ചരിത്രമെഴുതുന്ന പെൺകൊടിയെ വരവേറ്റത്‌. പൂവാട്ടുപറമ്പിലെ മനീഷ്‌ കുമാറിന്റെയും അഖിലയുടേയും മകളാണ്‌. ലിംഗഭേദമില്ലാതെ പ്രവേശനം അനുവദിച്ചെങ്കിലും  രേഖകളിൽ ഇപ്പോഴും ബോയ്‌സ്‌ സ്‌കൂളാണ്‌. ദേശത്തിന്റെ കഥാകാരന്റെ സ്‌മരണക്കായി പുതിയറ എസ്‌ കെ പൊറ്റെക്കാട്ട്‌ മെമ്മോറിയൽ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളെന്ന്‌ പുനർനാമകരണം ചെയ്യാനുള്ള നടപടി പുരോഗമിക്കുകയാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top