24 April Wednesday

വ്യാപാരിയുടെ കൊലപാതകം കേസ് കോഴിക്കോട്ടേക്ക് മാറ്റും; തീരുമാനം ഇന്ന്

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
കോഴിക്കോട് 
ഹോട്ടൽ വ്യാപാരി സിദ്ദീഖിന്റെ കൊലപാതകക്കേസ് അന്വേഷണം തിരൂരിൽനിന്ന് കോഴിക്കോട്ടേക്ക് മാറ്റും. ഇതുസംബന്ധിച്ച തീരുമാനം വെള്ളിയാഴ്‌ച ഉണ്ടായേക്കും. പ്രതികളുടെ കസ്റ്റഡി കാലാവധി വെള്ളിയാഴ്ച അവസാനിക്കും. ഇവരെ കോടതിയില്‍ ഹാജരാക്കിയശേഷം കേസ് കോഴിക്കോട്ടേക്ക് മാറ്റുന്നത്‌ ഉള്‍പ്പെടെയുള്ളവ തീരുമാനിക്കുമെന്ന് തിരൂര്‍ ഡിവൈഎസ്‌പി കെ എം ബിജു പറഞ്ഞു. 
 സംഭവം നടന്ന ഹോട്ടലും മറ്റും  ഉള്‍പ്പെടുന്നത് കോഴിക്കോട്ടായതിനാലാണ് അന്വേഷണം ഇങ്ങോട്ട് മാറ്റാന്‍ ആലോചിക്കുന്നത്. കൃത്യം നടന്ന ഹോട്ടല്‍ ഡി കാസ ഇന്‍ ഉൾപ്പെടുന്ന നടക്കാവ് പൊലീസ് സ്റ്റേഷനിലേക്കാവും കേസ്‌ മാറ്റുക. 
തിരൂര്‍ സ്വദേശി സിദ്ദിഖിനെ കാണാതായതായി കുടുംബം നല്‍കിയ പരാതി തിരൂര്‍ പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് കൊലപാതകമെന്ന് തെളിയുന്നത്. വിശദ അന്വേഷണത്തില്‍ ദിവസങ്ങള്‍ക്കുള്ളില്‍ പ്രതികളെ  പിടികൂടിയിരുന്നു. ശാസ്ത്രീയ തെളിവെടുപ്പുള്‍പ്പെടെ ശേഖരിച്ച് അന്വേഷണം പുരോ​ഗമിക്കുന്നുണ്ട്.  കഴിഞ്ഞ ദിവസം പ്രതികളെ കോഴിക്കോട്ടെത്തിച്ച് തെളിവെടുത്തു. വ്യാഴാഴ്ച മൂന്ന് പ്രതികളെയും ഒരുമിച്ച്‌  ചോദ്യംചെയ്‌തു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top