23 April Tuesday

വി മുരളീധരൻ കേരള വികസനം മുടക്കി 
വകുപ്പ്‌ മന്ത്രി: പി എ മുഹമ്മദ്‌ റിയാസ്‌

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023
കോഴിക്കോട്‌
കേരള വികസനം മുടക്കി വകുപ്പ് മന്ത്രിയെപ്പോലെയാണ്‌ കേന്ദ്രമന്ത്രി വി മുരളീധരൻ പെരുമാറുന്നതെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. ‘കേരള സംസ്ഥാന വികസനം മുടക്കി വകുപ്പ്’ എന്ന പുതിയ വകുപ്പ് കേന്ദ്രസർക്കാരിന്റെ കീഴിലുണ്ടെന്ന പോലെയാണ് മുരളീധരന്റെ പ്രവർത്തനം. എൽഡിഎഫ് സർക്കാർ അധികാരത്തിൽ വന്നശേഷമുള്ള പ്രസ്താവനകൾ പരിശോധിച്ചാൽ ഇത് വ്യക്തമാകും. കേരളത്തിന്റെ വികസനം മുടക്കുന്നതും സംസ്ഥാനത്തുണ്ടാകുന്ന ദൗർഭാഗ്യകരമായ സംഭവങ്ങളിൽ സന്തോഷം രേഖപ്പെടുത്തുന്നതുമായ പ്രസ്താവനകളാണ് അദ്ദേഹം നടത്തിയത്‌. 
 കേന്ദ്ര ബജറ്റിൽ 40,000 കോടി രൂപ വെട്ടിക്കുറച്ചപ്പോൾ ആഹ്ലാദനൃത്തമാടി. സിൽവർലൈനിനെതിരെ നിലപാടെടുത്തു. ദേശീയപാത വികസനം മുടക്കാൻ ശ്രമിക്കുകയും അടിസ്ഥാനരഹിതമായ കാര്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്‌തു. പെൻഷനെക്കുറിച്ചുൾപ്പെടെ വി മുരളീധരൻ നടത്തിയ തെറ്റായ പ്രചാരണം ജനം തിരിച്ചറിഞ്ഞു. സംസ്ഥാനത്ത്‌ ബിജെപി ആഗ്രഹിക്കുന്ന രാഷ്ട്രീയ താൽപ്പര്യം നടപ്പാക്കുന്ന നിലപാടാണ്‌ പ്രതിപക്ഷത്തിന്റേതെന്നും പി എ മുഹമ്മദ്‌ റിയാസ്‌ കോഴിക്കോട്ട്‌ മാധ്യമങ്ങളോട്‌ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top