17 December Wednesday

ഇറ്റലിയിലേക്ക് പറക്കുന്ന കുട്ടികള്‍ക്ക് ‍‍‌‍ ഡിവൈഎഫ്ഐയുടെ സ്നേഹാദരം

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023

താരങ്ങള്‍ നേതാക്കള്‍ക്കൊപ്പം

കോഴിക്കോട്
പ്രൊഫഷണൽ ഫുട്ബോളിന്റെ നടുമുറ്റത്ത് പന്തുതട്ടി ചരിത്രം കുറിക്കാൻ പോകുന്ന 15 മലയാളി കുട്ടികൾക്ക് ഡിവൈഎഫ്ഐ കോഴിക്കോട് ടൗൺ ബ്ലോക്ക് കമ്മിറ്റിയുടെ സ്നേഹാദരം. ഇറ്റലിയിലെ ടോർണിയോ ഡെല്ല പേസ് ഫുട്ബോൾ ടൂർണമെന്റിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് എ സി മിലാൻ അക്കാദമി  കേരളയുടെ അണ്ടർ 13 ടീം അംഗങ്ങൾ മത്സരിക്കാനിറങ്ങുന്നത്. ജർമനി, നെതർലാൻഡ്‌സ്‌, ഓസ്ട്രിയ, ഡെന്മാർക്ക് തുടങ്ങിയ രാജ്യങ്ങളിലെ ക്ലബ്ബുകളടങ്ങിയ ഗ്രൂപ്പിലാണ് മിലാൻ അക്കാദമി മത്സരിക്കുന്നത്.
ആദരിക്കൽ ചടങ്ങ്‌ സംസ്ഥാന പ്രസിഡന്റ് വി വസീഫ് ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എം സിനാൻ ഉമ്മർ അധ്യക്ഷനായി. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ ജി ലിജീഷ്, ടി വൈശാഖ്,  ജാസിർ അഹമ്മദ്, അരുൺ സി ആനന്ദ്, മുഹസിൻ, ശിഖിൽ, പരിശീലകൻ ആൽബർട്ടോ ആർ ഷാജി ജാനിഫ് എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top