13 September Saturday

ഇ കെ നായനാർ ഭവന് പുതിയ കെട്ടിടം പണിയും

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

നായനാർ ഭവൻ കെട്ടിടനിർമാണ കമ്മിറ്റി രൂപീകരണ യോഗത്തിൽ സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ 
സംസാരിക്കുന്നു

 കോഴിക്കോട് 

സിപിഐ എം കോഴിക്കോട് സൗത്ത് എരിയാ കമ്മിറ്റി ഓഫീസായ ചാലപ്പുറത്തെ ഇ കെ നായനാർ ഭവന് പുതിയ കെട്ടിടം പണിയും. ഡിസംബറിനുള്ളിൽ നിർമാണം പൂർത്തിയാക്കാനാണ്‌ തീരുമാനം. ചാലപ്പുറം സ്നേഹാഞ്ജലി ഓഡിറ്റോറിയത്തിൽ കെട്ടിടനിർമാണ കമ്മിറ്റി രൂപീകരിച്ചു. യോഗം സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്‌തു. ജില്ലാ കമ്മിറ്റി അംഗം എൽ രമേശൻ അധ്യക്ഷനായി. ജില്ലാ സെക്രട്ടറിയറ്റ് അംഗം സി പി മുസാഫർ അഹമ്മദ് സംസാരിച്ചു. സൗത്ത് ഏരിയാ സെക്രട്ടറി ബാബു പറശ്ശേരി സ്വാഗതം പറഞ്ഞു.
ഭാരവാഹികൾ: സി പി മുസാഫർ അഹമ്മദ് (ചെയർമാൻ), ബാബു പറശ്ശേരി (കൺവീനർ).
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top