20 April Saturday

മുക്കം ഫെസ്റ്റിന്‌ ആവേശമായി നടൻ കുഞ്ഞികൃഷ്‌ണൻ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023

മുക്കം ഫെസ്റ്റിന്റെ സാംസ്‌കാരിക സന്ധ്യ നടൻ കുഞ്ഞികൃഷ്ണൻ ഉദ്ഘാടനംചെയ്യുന്നു

മുക്കം
മത്തായി ചാക്കോ പഠന ഗവേഷണ കേന്ദ്രം സംഘടിപ്പിക്കുന്ന   മലയോരത്തിന്റെ സാംസ്കാരിക - വ്യാപാര മഹോത്സവമായ  മുക്കം ഫെസ്‌റ്റിൽ  ബുധനാഴ്ച  സാംസ്‌കാരിക സന്ധ്യയിൽ "ന്നാ താൻ പോയി കേസ് കൊട്’ സിനിമയിൽ ജഡ്ജിയായി അഭിനയിച്ച നടൻ കുഞ്ഞികൃഷ്ണൻ എത്തിയത് ആവേശമായി. സാംസ്‌കാരിക സന്ധ്യ കുഞ്ഞികൃഷ്‌ണൻ ഉദ്ഘാടനംചെയ്തു. സംഘാടക സമിതി വൈസ് ചെയർമാൻ സി എ പ്രദീപ് കുമാർ അധ്യക്ഷനായി. മുക്കം മൾട്ടി പർപ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഡയറക്ടർ എ എം ജമീല, സെക്രട്ടറി കെ വിഷ്ണുരാജ് എന്നിവർ മുഖ്യാതിഥികളായി. കൗൺസിലർ ബിന്നി മനോജ്, വഹാബ് കളരിക്കൽ, അഡ്വ. അൻവർ സാദിഖ് എന്നിവർ സംസാരിച്ചു. പി പ്രശോഭ് കുമാർ സ്വാഗതവും ബക്കർ കളർ ബലൂൺ നന്ദിയും പറഞ്ഞു. തുടർന്ന് "കവര’ മ്യുസിക് ബാൻഡ് പരിപാടികൾ അവതരിപ്പിച്ചു. വ്യാഴം സൺറൈസ് പരിപാടികൾ അവതരിപ്പിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top