20 April Saturday

ഇത്തവണയും എയിംസില്ല

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
ബാലുശേരി 
ഭൂമി ഏറ്റെടുക്കലടക്കമുള്ള നടപടി പൂർത്തിയായിട്ടും ഇത്തവണയും കേന്ദ്ര ബജറ്റിൽ  എയിംസില്ല. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ്(എയിംസ്‌) സ്ഥാപിക്കാൻ കിനാലൂരിലെ സ്വകാര്യഭൂമിയിൽ സാമൂഹികാഘാതപഠനം ഉൾപ്പെടെ സംസ്ഥാന സർക്കാർ പൂർത്തിയാക്കി. സർക്കാർ നൽകുന്ന 153.46 ഏക്കർ ഭൂമിക്കുപുറമെ ഏറ്റെടുക്കുന്ന ഭൂമിയിൽകൂടി സാമൂഹികാഘാതപഠനം പൂർത്തിയാക്കി.  കെഎസ്ഐഡിസി റവന്യു വകുപ്പിന് കൈമാറിയ ഭൂമി മെഡിക്കൽ വിദ്യാഭ്യാസ ബോർഡിന് നൽകുന്ന നടപടിയും പൂർത്തിയായി. കെഎസ്ഐഡിസിയുടെ 153.46 ഏക്കർ ഭൂമി ആരോഗ്യവകുപ്പിന് കൈമാറി. കേന്ദ്ര ആരോഗ്യ മന്ത്രാലയം  ആവശ്യപ്പെട്ടതനുസരിച്ചാണ്‌ കിനാലൂരിൽ  ഭൂമി ഏറ്റെടുക്കൽ വേഗത്തിലാക്കിയത്. ഇതുകൂടാതെ അധികമായിവേണ്ട ഭൂമിയും നൽകാമെന്ന് സംസ്ഥാന സർക്കാർ കേന്ദ്രത്തെ അറിയിച്ചിരുന്നു. അധികമായി വേണ്ട ഭൂമി സ്വകാര്യ വ്യക്തികളിൽനിന്നായി ഏറ്റെടുക്കുകയാണ്.  കിനാലൂരിൽ എയിംസ് തുടങ്ങാൻ 200 ഏക്കർ സ്ഥലത്തിനൊപ്പം മറ്റ് അടിസ്ഥാന സൗകര്യങ്ങളും മുഖ്യമന്ത്രി കേന്ദ്ര ആരോഗ്യവകുപ്പിന് നൽകിയ കത്തിൽ ഉറപ്പുനൽകിയിരുന്നു.  
കാന്തലാട്, കിനാലൂർ വില്ലേജുകളിലെ 80 ഏക്കർ സ്വകാര്യ ഭൂമി ഏറ്റെടുക്കുന്നതിന് കലക്ടറെ ചുമതലപ്പെടുത്തി. 
മന്ത്രി വീണാ ജോർജ്, ആരോഗ്യവകുപ്പ് സെക്രട്ടറി, റവന്യു സെക്രട്ടറി, മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ ഉൾപ്പെടെയുള്ള സംഘം  കിനാലൂർ സന്ദർശിക്കുകയും ചെയ്തിരുന്നു.
 നടപടികളൊക്കെ വേഗത്തിലാക്കിയിട്ടും സംസ്ഥാനത്തെ അവഗണിക്കുന്ന സമീപനമാണ് കേന്ദ്ര സർക്കാർ സ്വീകരിച്ചത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top