18 April Thursday
ഇന്ന് തണ്ണീർത്തട ദിനം

35 തണ്ണീർത്തടങ്ങൾ ഭീഷണിയിലെന്ന്‌ ജനകീയ സർവേ

വെബ് ഡെസ്‌ക്‌Updated: Thursday Feb 2, 2023
കോഴിക്കോട്‌
ജില്ലയിലെ ചെറുതും വലുതുമായ 35 തണ്ണീർത്തടങ്ങൾ ഭീഷണി നേരിടുന്നതായി സിഡബ്ല്യുആർഡിഎം നേതൃത്വത്തിൽ നടത്തിയ ജനകീയ സർവേ. കൈയേറ്റത്തിനും നികത്തലിനുമൊപ്പം വലിയരീതിയിൽ മലിനീകരണവും അനിയന്ത്രിതമായ മീൻപിടിത്തവുമുണ്ട്‌. ലോക തണ്ണീർത്തട ദിനാചരണത്തോടനുബന്ധിച്ചാണ്‌ സർവേ സംഘടിപ്പിച്ചത്‌. 
വിദ്യാർഥികൾ ഉൾപ്പെടെ 40 പേരാണ്‌ സർവേയുടെ ഭാഗമായത്‌. പ്രാദേശികമായി ചെറുതും വലുതും നിർണയിക്കപ്പെടാത്തതുമായ തണ്ണീർത്തടങ്ങളും പട്ടികയിലുണ്ട്‌.  മുണ്ടക്കൽ, ഒളവണ്ണ, മഞ്ഞപ്പുഴ, കല്ലായി, കായലം, ചെറുവപ്പൊയിൽ, ചോലക്കുളം, കളിപ്പൊയ്‌ക, ചെറൂപ്പ, അഗസ്‌ത്യൻമുഴി തുടങ്ങിയ സ്ഥലങ്ങളിലാണ്‌ തണ്ണീർത്തടങ്ങൾ.   
സർവേയിലെ വിവരങ്ങൾ സിഡബ്ല്യുആർഡിഎം പുസ്‌തകമായി പ്രസിദ്ധീകരിച്ചുണ്ട്‌. വ്യാഴം നടക്കുന്ന തണ്ണീർത്തട ദിനാചരണ പരിപാടിയിൽ പുസ്‌തകം പ്രകാശിപ്പിക്കും. സ്‌റ്റേറ്റ്‌ വെറ്റ്‌ലാൻഡ്‌ അതോറിറ്റി ഓഫ്‌ കേരള‌ക്കും പുസ്‌തകം സമർപ്പിക്കും. സെന്റർ ഫോർ മറൈൻ ലിവിങ്‌ റിസോഴ്‌സസ്‌ ആൻഡ്‌ എക്കോളജി ഡയറക്ടർ ഡോ. ജിവിഎം ഗുപ്‌ത സംസാരിക്കും. ഫോട്ടോ പ്രദർശനവുമുണ്ടാകും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top