വടകര
ആർപിഎഫും എക്‌സൈസും സംയുക്തമായി റെയിൽവേ സ്റ്റേഷനിൽ നടത്തിയ പരിശോധനയിൽ ട്രെയിനിൽ കടത്തിയ 30 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടികൂടി. ബുധൻ പകൽ 1.45 ഓടെ മംഗലാപുരം–-കോയമ്പത്തൂർ ഇന്റർ സിറ്റി എക്സ്പ്രസിൽനിന്നാണ് പിൻഭാഗത്തെ ജനറൽ കമ്പാർട്ട്മെന്റിൽ സീറ്റിനടിയിൽ ഒളിപ്പിച്ചുവച്ച പുകയില ഉൽപ്പന്നങ്ങൾ പിടികൂടിയത്. മാർക്കറ്റിൽ ഒന്നേകാൽ ലക്ഷം രൂപ വിലവരും. പ്രതിയെ കണ്ടെത്താനായില്ല. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. പരിശോധനക്ക് എക്‌സൈസ് ഇൻസ്‌പെക്ടർ കെ വി മുരളി, പ്രിവന്റീവ് ഓഫീസർ സോമസുന്ദരം, ആർപിഎഫ് എഎസ്ഐ കെ പി ബിനീഷ്, എക്‌സൈസ് സിഇഒമാരായ മുസ്‌ബിൻ, വിജേഷ്, ഡ്രൈവർ ശ്രീജിത്ത് എന്നിവർ നേതൃത്വംനൽകി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..