19 April Friday

നിയന്ത്രണങ്ങൾ ലംഘിച്ച്‌ ചുരത്തിൽ വീണ്ടും വാഹന പാർക്കിങ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

താമരശേരി ചുരത്തിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്‌തപ്പോൾ

 താമരശേരി

നിയന്ത്രണങ്ങൾ ലംഘിച്ച്‌ ചുരത്തിലെ വ്യൂപോയിന്റിൽ വീണ്ടും വാഹനങ്ങളുടെ പാർക്കിങ്‌. താമരശേരി ചുരത്തിൽ ഒമ്പതാം വളവിന്‌ മുകളിലായി വ്യൂപോയിന്റിൽ വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നത്‌ നിരോധിച്ചതാണെങ്കിലും നടപ്പാക്കാനായിട്ടില്ല. വയനാട്‌ ഗേറ്റിനുസമീപം വാഹനങ്ങൾ പാർക്ക്‌ ചെയ്യുന്നതിന്‌ സൗകര്യം ഒരുക്കിയിരുന്നെങ്കിലും ഒട്ടുമിക്ക യാത്രക്കാരും ഇപ്പോഴും വ്യൂപോയിന്റിൽ തന്നെയാണ്‌ വാഹനങ്ങൾ നിർത്തുന്നത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top