29 March Friday

ചെറുവണ്ണൂർ ഗവ. വിഎച്ച്എസ്എസിന്‌ 
പുതിയ കെട്ടിടമുയരുന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിന് നിർമിക്കുന്ന കെട്ടിടം

 ഫറോക്ക്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി തയാറാക്കിയ സമഗ്ര പദ്ധതിയിൽ ചെറുവണ്ണൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ അത്യാധുനിക സൗകര്യങ്ങളോടെ കെട്ടിടമുയരുന്നു. സർക്കാർ കിഫ്ബിയിൽനിന്ന്‌ അനുവദിച്ച  മൂന്നുകോടിയും എംഎൽഎ ആസ്തി വികസന ഫണ്ടിൽനിന്നനുവദിച്ച 1.05 കോടിയുമുൾപ്പടെ 4.05 കോടി രൂപ ചെലവിട്ട് എൽപി, യുപി വിഭാഗങ്ങൾക്കായുള്ള കെട്ടിട നിർമാണമാണ്‌ വേഗത്തിൽ പുരോഗതിക്കുന്നത്.
സ്കൂളിനെ അത്യാധുനിക രീതിയിൽ മാറ്റിയെടുക്കാൻ നേരത്തെ തയാറാക്കിയ 20 കോടിയുടെ സമഗ്ര പദ്ധതിയിൽ നിർമിക്കുന്ന ആധുനിക രീതിയുള്ള കെട്ടിടത്തിൽ ആദ്യം 16 ക്ലാസ് മുറികൾ, ഡൈനിങ് ഹാൾ, ശുചിമുറികൾ, വോളിബോൾ കോർട്ട് എന്നിവയുണ്ടാകും. ഏഴ്‌ ക്ലാസ് മുറികൾകൂടി  ഇതിൽ വീണ്ടും ഉൾപ്പെടുത്തും. ഒന്നാം ഘട്ടം വൈകാതെ പൂർത്തിയാക്കും. 
മൂന്ന് മാസത്തിനകം നിർമാണം പൂർത്തിയാകും. ഊരാളുങ്കൽ  സൊസൈറ്റിക്കാണ് നിർമാണച്ചുമതല. നേരത്തെ എളമരം കരീം, വി കെ സി മമ്മത് കോയ എന്നീ മുൻ എംഎൽഎമാരുടെ ഫണ്ട്‌ വിനിയോഗിച്ച് ബഹുനിലക്കെട്ടിടവും രാജ്യാന്തര നിലവാരത്തിലുള്ള ലാബുകളും സജ്ജീകരിച്ചിട്ടുണ്ട്. കോർപറേഷൻ ഫണ്ടുപയോഗിച്ച് സ്റ്റേഡിയവും ഗേറ്റും ഗേറ്റ് ഹൗസും സ്ഥാപിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top