28 March Thursday

ഒഞ്ചിയം, തിരുവമ്പാടി 
ഏരിയാ സമ്മേളനങ്ങൾക്ക്‌ ഇന്ന്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
ഒഞ്ചിയം/കോടഞ്ചേരി 
സിപിഐ എം ഒഞ്ചിയം, തിരുവമ്പാടി ഏരിയാ സമ്മേളനങ്ങൾക്ക്‌ ബുധനാഴ്‌ച തുടക്കം. ഒഞ്ചിയം ഏരിയാ സമ്മേളനം രാവിലെ എട്ടരയ്‌ക്ക്‌ കണ്ണൂക്കരയിലെ എ കെ നാണു മാസ്റ്റർ, ഇ കെ ഗോപാലൻ മാസ്റ്റർ നഗറിൽ ജില്ലാ സെക്രട്ടറി പി മോഹനൻ ഉദ്ഘാടനംചെയ്യും.10 ലോക്കലുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരും ഏരിയാ കമ്മിറ്റിയംഗങ്ങളുമടക്കം 132 പ്രതിനിധികൾ പങ്കെടുക്കും. ജില്ലാ സെക്രട്ടറി പി മോഹനൻ,   സെക്രട്ടറിയറ്റംഗങ്ങളായ സി ഭാസ്‌കരൻ, പി വിശ്വൻ, എം മെഹബൂബ്, വി പി കുഞ്ഞികൃഷ്ണൻ, സംസ്ഥാന കൺട്രോൾ കമീഷൻ അംഗം കെ കെ ലതിക, ജില്ലാകമ്മിറ്റി അംഗങ്ങളായ കെ കെ ദിനേശൻ, കെ പി കുഞ്ഞമ്മദ്കുട്ടി എംഎൽഎ, പി കെ ദിവാകരൻ എന്നിവർ പങ്കെടുക്കും. 
സമ്മേളനം വ്യാഴാഴ്‌ച വൈകിട്ട്‌ സമാപിക്കും.
 തിരുവമ്പാടി ഏരിയാ സമ്മേളനം കോടഞ്ചേരി ജോസ് വർഗീസ് നഗറിലാണ്‌ (മരിയൻ കല്യാണമണ്ഡപം). രാവിലെ എട്ടരയ്‌ക്ക്‌ ചേരുന്ന സമ്മേളനം
സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ് കുമാർ ഉദ്ഘാടനംചെയ്യും. 
15 ലോക്കൽ സമ്മേളനങ്ങളിൽനിന്ന് തെരഞ്ഞെടുത്ത പ്രതിനിധികളും ഏരിയാ കമ്മിറ്റി അംഗങ്ങളുമടക്കം 161 പ്രതിനിധികൾ പങ്കെടുക്കും. 
    സംസ്ഥാന കമ്മിറ്റി അംഗം പി എ മുഹമ്മദ് റിയാസ്, ജില്ലാ സെക്രട്ടറിയറ്റംഗ ങ്ങളായ ജോർജ് എം തോമസ്, കെ കുഞ്ഞമ്മദ്, ടി പി ദാസൻ, മാമ്പറ്റ ശ്രീധരൻ, ജില്ലാ കമ്മിറ്റി അംഗങ്ങളായ ഇ രമേശ്‌ബാബു, പി കെ പ്രേമനാഥ്‌  എന്നിവർ പങ്കെടുക്കും. സമ്മേളനം വ്യാഴാഴ്‌ച സമാപിക്കും. 
വൈകിട്ട് സമാപന സമ്മേളനം പൊളിറ്റ്‌ ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണൻ ഓൺലൈനായി ഉദ്ഘാടനംചെയ്യും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top