20 April Saturday

നാടിന്റെ 
പ്രതിഷേധമായി 
ബഹുജന ധർണ

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021
കോഴിക്കോട്‌ 
ചൊവ്വാഴ്‌ച വൈകിട്ട്‌  മുതലക്കുളത്തുനിന്നുയർന്ന ശബ്ദം കേന്ദ്ര സർക്കാരിനെതിരെയായിരുന്നു. കേരളത്തിന്റെ വികസനത്തിന്‌ തടയിടുന്ന നയം തിരുത്തണമെന്നാവശ്യപ്പെട്ട്‌ എൽഡിഎഫ്‌ സംഘടിപ്പിച്ച ധർണയിൽ നൂറുകണക്കിനു പേർ പങ്കെടുത്തു. എൽഡിഎഫ്‌ സംസ്ഥാന കൺവീനർ എ വിജയരാഘവൻ ഉദ്‌ഘാടനം ചെയ്‌തു.  സിൽവർ ലൈൻ പദ്ധതിയും  ശബരിമല വിമാനത്താവളവുമടക്കം വികസന പദ്ധതികൾ തകർക്കുന്ന കേന്ദ്രനയം മാറ്റുക,  ജിഎസ്‌ടി കുടിശ്ശിക നൽകുക, എൻആർഇജിപിക്കുള്ള കേന്ദ്രവിഹിതം വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുയർത്തിയാണ്‌ ധർണ. സിപിഐ എം ജില്ലാ സെക്രട്ടറി പി മോഹനൻ അധ്യക്ഷനായി. എംഎൽഎമാരായ തോട്ടത്തിൽ രവീന്ദ്രൻ, കാനത്തിൽ ജമീല, സിപിഐ സംസ്ഥാന അസി. സെക്രട്ടറി സി എൻ ചന്ദ്രൻ, അഡ്വ. പി എം സുരേഷ്‌ ബാബു, മുക്കം മുഹമ്മദ്‌, മനയത്ത്‌ ചന്ദ്രൻ, പി ടി ആസാദ്‌, ബാബു ഗോപിനാഥ്‌, കൊച്ചറ മോഹനൻ നായർ, സാലി കൂടത്തായി എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top