കൊയിലാണ്ടി
കാട്ടിലപീടികയിൽ ദേശീയപാതയോട് ചേർന്നുള്ള ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രത്തിലെ തീർഥക്കുളം ഞായറാഴ്‌ച നാടിന് സമർപ്പിക്കും. തച്ചുശാസ്ത്ര വിദഗ്ധൻ കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാട് രൂപകൽപ്പനചെയ്ത് ഊരാളുങ്കൽ ലേബർ സൊസൈറ്റിയാണ് 85 ലക്ഷം രൂപ ചെലവിൽ നിർമാണം പൂർത്തീകരിച്ചത്. കുളം നിർമാണത്തോടെ പ്രദേശത്തെ ജലസമ്പത്ത് സംരക്ഷിക്കപ്പെടുകയാണ്.
ഒരു മതിൽക്കെട്ടിനിരുവശത്തുമായുള്ള ഹംസക്കുളങ്ങര മേലേടത്ത് ശിവക്ഷേത്രവും ബദറുൽ ജുമാ മസ്ജിദും സ്നേഹത്തിന്റെയും സൗഹാർദത്തിന്റെയും ഉദാഹരണമായി കണക്കാക്കപ്പെടുന്നു. 1962ലാണ് നാട്ടുകാർ ജീർണോധാരണ കമ്മിറ്റി രൂപീകരിച്ച് ക്ഷേത്രനിർമാണം നടത്തിയത്. വർഷങ്ങൾക്കുമുമ്പ് കുളത്തിന്റെയും പരിസരഭാഗത്തിന്റെയും ഭൂമി അന്യാധീനപ്പെടുകയും ഇടയിലൂടെ ദേശീയപാത വന്നതോടെ ക്ഷേത്രവും കുളവും രണ്ടുഭാഗത്തായി വേർതിരിക്കപ്പെടുകയും ചെയ്യുന്ന അവസ്ഥയുണ്ടായി. ഭാവിയിൽ ഉണ്ടായേക്കാവുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിനും പൊതുജനങ്ങൾക്ക് കുടിവെള്ളം നൽകുന്നതിനുമായി ബൃഹത്പദ്ധതിക്ക് രൂപംനൽകുകയാണ് ക്ഷേത്രക്കമ്മിറ്റി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..