18 December Thursday

പോക്‌സോ കേസ്: 
യുവാവിന്‌ മൂന്നര 
വർഷം തടവ്‌

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
കോഴിക്കോട്
കോയൻകോ ബസാറിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയോട് ലൈംഗിക ചുവയോടെ സംസാരിക്കുകയും ചോദ്യംചെയ്തയാളെ  കടയിൽ കയറി ആക്രമിക്കുകയുംചെയ്ത കേസിൽ യുവാവിന്‌ മൂന്നര വർഷം തടവ്‌. ബേപ്പൂർ ചെറുപുരയ്ക്കൽ വീട്ടിൽ ഹമീമിനെ (31) യാണ്‌ കോഴിക്കോട് അതിവേഗ കോടതി (പോക്സോ) ശിക്ഷിച്ചത്‌. 50,000 രൂപ പിഴയും വിധിച്ചു. പിഴസംഖ്യ അടച്ചില്ലെങ്കിൽ ഒരുമാസം കഠിനതടവ്‌ അനുഭവിക്കണം. പ്രത്യേക ജഡ്‌ജി രാജീവ് ജയരാജാണ്‌ ശിക്ഷിച്ചത്.
2019 ഡിസംബറിൽ ടൗൺ പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം. പോക്സോ ആക്ട് പ്രകാരം രണ്ടു വകുപ്പുകളിലായി മൂന്ന് വർഷവും 50,000 രൂപയും ഐപിസി ആക്ട് പ്രകാരം ആറുമാസവുമാണ് തടവ്‌. കോഴിക്കോട് ടൗൺ പൊലീസ് രജിസ്റ്റർചെയ്ത  കേസിൽ ഇൻസ്പെക്‌ടർ എ ഉമേഷ്, എസ്‌ഐമാരായ കെ ടി ബിജിത്ത്, വി വി അബ്ദുൽ സലീം, വനിതാ സിപിഒ സീന എന്നിവരായിരുന്നു അന്വേഷണ ഉദ്യോഗസ്ഥർ. പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ ആർ എൻ രഞ്ജിത്ത് ഹാജരായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top