18 December Thursday

കെസിഇയു ജില്ലാ സമ്മേളനം 
കൊയിലാണ്ടിയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Oct 1, 2023
കൊയിലാണ്ടി
കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ ജില്ലാ സമ്മേളനം 14, 15 തീയതികളിൽ കൊയിലാണ്ടി ടൗൺഹാളിൽ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി ഏഴിന് കേന്ദ്ര നയങ്ങളും സഹകരണ മേഖലയും എന്ന വിഷയത്തിൽ സെമിനാർ നടക്കും.  കൺസ്യൂമർ ഫെഡ് ചെയർമാൻ എം മെഹബൂബ് ഉദ്ഘാടനംചെയ്യും. വിളംബര ജാഥ, കലാ കായിക മത്സരങ്ങൾ തുടങ്ങിയ പരിപാടികളും സമ്മേളനത്തിന്റെ ഭാഗമായി ഉണ്ടാകും.
സമ്മേളനത്തിന്റെ സ്വാഗതസംഘം ഓഫീസ് കാനത്തിൽ ജമീല എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ സെക്രട്ടറി എം കെ ശശി അധ്യക്ഷനായി. ഇ പി രാഗേഷ്, എം ശ്രീകുമാർ, എം ബാലകൃഷ്ണൻ, സി കെ സജീവൻ, പ്രസന്ന, പവിത്രൻ, വിഷ്ണു എന്നിവർ സംസാരിച്ചു. കെ ബിജയ് സ്വാഗതവും മറീന നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top