20 April Saturday

ആശ്രയമായി മെഡി. കോളേജ് ക്യാൻസർ സെന്റർ റേഡിയേഷൻ ചികിത്സ മാസം 5000 പേർക്ക്‌

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

മെഡി. കോളേജ് ക്യാൻസർ സെന്റർ

കോഴിക്കോട്
അത്യാധുനിക ചികിത്സാ സൗകര്യങ്ങളുമായി കോഴിക്കോട്‌ മെഡിക്കൽ കോളേജ് ആശുപത്രിയിലെ ടേർഷ്യറി ക്യാൻസർ സെന്റർ ആശ്രയമാകുന്നത്‌ ആയിരങ്ങൾക്ക്‌. തിരുവനന്തപുരം ആർസിസി കഴിഞ്ഞാൽ കൂടുതൽ പേർ ആശ്രയിക്കുന്ന കോഴിക്കോട്‌ കേന്ദ്രത്തിൽ റേഡിയേഷൻ ചികിത്സ നൽകുന്നത്‌ ദിവസം 160 പേർക്ക്‌. മാസം അയ്യായിരത്തോളം പേർ. ദിവസവും 90 പേർക്ക്‌ കീമോ ചികിത്സയും നൽകുന്നുണ്ട്‌. 250 പേർ ഒപിയിലുമെത്തുന്നു. സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവുവരുന്ന ചികിത്സയാണ്‌ മെഡിക്കൽ കോളേജിൽ സൗജന്യമായി ലഭ്യമാക്കുന്നത്‌.
20 കോടി രൂപ വീതം വിലയുള്ള മൂന്ന് ലീനിയർ ആക്സിലേറ്റർ യന്ത്രങ്ങളാണ് റേഡിയേഷൻ വിഭാഗത്തിലുള്ളത്. ശസ്ത്രക്രിയ കഴിഞ്ഞാൽ അവശേഷിക്കുന്ന ക്യാൻസർ കോശങ്ങളെ നശിപ്പിക്കാനാണ് റേഡിയേഷൻ നൽകുന്നത്. ആറാഴ്ചക്കകമാണ്‌ ഇത്‌ നൽകേണ്ടത്‌. രണ്ടര ലക്ഷത്തിലേറെ രൂപയാണ്‌ സ്വകാര്യ ആശുപത്രികളിലെ ചെലവ്‌. തീയതിക്കായി കൂടുതൽ രോഗികൾ പുറത്ത്‌ കാത്തു നിൽക്കുന്നുണ്ട്‌. ഒരു ലീനിയർ ആക്സിലേറ്റർ യന്ത്രം കൂടി ലഭ്യമായാൽ പ്രശ്നം പരിഹരിക്കാനാകുമെന്ന് വകപ്പ് മേധാവി ഡോ. അജയകുമാർ പറഞ്ഞു. കീമോതെറാപ്പിക്ക്‌ വിവിധ ജില്ലകളിലെ കേന്ദ്രങ്ങളിൽ സൗകര്യമൊരുക്കിയത്‌ രോഗികൾക്ക്‌ കൂടുതൽ ആശ്വാസമേകിയിരുന്നു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top