26 April Friday

മലിനജല സംസ്കരണ പ്ലാന്റിന്‌ അഞ്ചു വർഷം ആവിക്കൽ സമരക്കാർ കാണണം മെഡി. കോളേജിലെ തെളിമ

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022

 

 
കോഴിക്കോട്‌ 
ആവിക്കലിൽ കലാപം ഉയർത്തുന്നവർ കൺതുറന്ന്‌ കാണേണ്ടതാണ്‌ അഞ്ചാം പിറന്നാൾ ആഘോഷിച്ച മെഡിക്കൽ കോളേജ്‌ ആശുപത്രിയിലെ മലിനജല സംസ്കരണ പ്ലാന്റ്‌. ദിവസവും 50 ലക്ഷം ലിറ്റർ വെള്ളമാണ്‌ ഈ പ്ലാന്റിൽ സംസ്‌കരിക്കുന്നത്‌. മെഡിക്കൽ കോളേജ് സീറോ വേസ്റ്റ് പദ്ധതിയിൽ ഉൾപ്പെടുത്തിയുള്ള ശ്രമമാണിത്‌. പ്ലാന്റ്‌ വന്നതോടെ മെഡിക്കൽ കോളേജ്‌ പരിസരം കൂടുതൽ വൃത്തിയുള്ളതായി. ഒരു തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുമുണ്ടാകാത്ത പ്ലാന്റിനെതിരെ ആർക്കുമില്ല പരാതി. മാസത്തിൽ ഒരുതവണ പ്ലാന്റിലെ ജലം സിഡബ്ല്യുആർഡിഎമ്മിൽ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുന്നു. മലിനജലം പ്ലാന്റിൽ സംസ്‌കരിച്ച് കനോലി കനാലിലേക്ക് തുറന്നുവിടുകയാണ്‌. പ്ലാന്റ്‌ സന്ദർശിച്ച്‌ കാര്യങ്ങൾ പഠിക്കാൻ നിരവധി പേർ ഇവിടെ എത്തുന്നുണ്ട്‌. 
എംബിബിആർ എന്ന സങ്കേതികവിദ്യയിലാണ് പ്ലാന്റിന്റെ പ്രവർത്തനം. ബാക്ടീരിയകളെ ഉപയോഗപ്പെടുത്തിയാണ്‌ പ്രവർത്തനം. 2010 ആഗസ്ത്‌ 16നാണ് മന്ത്രിയായിരുന്ന പി കെ ശ്രീമതി പ്ലാന്റ്‌ ഉദ്ഘാടനം ചെയ്തത്. ശുദ്ധീകരിച്ച വെള്ളം കനോലി കനാലിലേക്ക്‌ തുറന്നുവിടുന്നതിൽ തുടക്കത്തിൽ പ്രതിഷേധമുണ്ടായിരുന്നു. പൈപ്പ് കടന്നുപോകുന്ന മേഖലയിലെല്ലാം നാട്ടുകാർ പ്രതിഷേധമുയർത്തി. 
ജനപ്രതിനിധികൾ ചർച്ചകൾ നടത്തിയും ബോധവൽക്കരണം നടത്തിയുമാണ്‌ പൈപ്പിടൽ പൂർത്തിയാക്കിയത്.  
2017ലാണ്‌ പ്ലാന്റ്‌ പൂർണതോതിൽ പ്രവർത്തിച്ച്‌ തുടങ്ങിയത്‌. 
അമൃത് പദ്ധതിയിൽ  രണ്ട്‌ പ്ലാന്റുകൂടി ഇവിടെ നിർമിക്കുന്നുണ്ട്‌. നൂതന സാങ്കേതികവിദ്യയാണ്‌ പുതിയ പ്ലാന്റിൽ ഉപയോഗിക്കുക. 
കോർപറേഷനാണ്‌ നിർമാണം. മെഡിക്കൽ കോളേജ് ഹോസ്റ്റലിനടുത്ത് 20 ലക്ഷം ലിറ്ററിന്റെയും നഴ്സിങ് കോളജിന് സമീപം 10 ലക്ഷം ലിറ്ററിന്റെയും പ്ലാന്റുകളാണ് നിർമിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top