18 December Thursday

പുസ്തകോത്സവത്തിൽ 
ഒരു കോടിയുടെ 
വിൽപ്പന

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
കോഴിക്കോട്
ജില്ലാ ലൈബ്രറി കൗൺസിൽ വികസന സമിതി നാല്‌ നാളുകളിലായി സംഘടിപ്പിച്ച പുസ്തകോത്സവത്തിൽ ഒരു കോടിയിലേറെ രൂപയുടെ പുസ്‌തകങ്ങൾ വിറ്റഴിഞ്ഞതായി ജില്ലാ ലൈബ്രറി കൗൺസിൽ സെക്രട്ടറി എൻ ഉദയൻ പറഞ്ഞു. ജില്ലയിൽ 560 ലൈബ്രറികളും സാംസ്‌കാരിക സ്ഥാപനങ്ങളും വിദ്യാലയങ്ങളും പുസ്‌തകങ്ങൾ വാങ്ങി.  
ഇ എം എസ് സ്റ്റേഡിയം ഗ്രൗണ്ടിൽ നടന്ന സമാപന സമ്മേളനം ലൈബ്രറി കൗൺസിൽ സംസ്ഥാന എക്‌സിക്യുട്ടീവ്‌ അംഗം കെ ചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തു. ലൈബ്രറി കൗൺസിൽ ജില്ലാ എക്‌സിക്യുട്ടീവ്‌ അംഗം സോമൻ മുതുവന അധ്യക്ഷനായി. കെ കെ പ്രദീപൻ, കെ ബാലൻ, കെ പി സുരേന്ദ്രനാഥൻ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top