19 April Friday

ഓട്ടോ തകർത്ത 
സംഭവത്തിൽ ഒരാൾ 
റിമാൻഡിൽ

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
കോഴിക്കോട് 
നഗരത്തിൽ കഴിഞ്ഞദിവസം ചില സംഘടനകൾ നടത്തിയ ഓട്ടോ തൊഴിലാളി പണിമുടക്കിൽ പങ്കെടുക്കാത്തവരുടെ ഓട്ടോറിക്ഷ തകർത്ത കേസിൽ ഒരാൾ റിമാൻഡിൽ. പയിമ്പ്ര മാവുങ്ങതറ സനൂപിനെ (36) ആണ്‌ നടക്കാവ്‌ പൊലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. ഇയാളെ 14 ദിവസത്തേക്ക്‌ റിമാൻഡ്‌ ചെയ്‌തു. 
ചില സംഘടനകൾ നടത്തിയ പണിമുടക്കിൽ സിഐടിയു പങ്കടുത്തിരുന്നില്ല.  സർവീസ് നടത്തിയ ഓട്ടോകൾക്കുനേരെ പണിമുടക്ക്‌ അനുകൂലികൾ വ്യാപക അക്രമാണ്‌ നടത്തിയത്‌. ഇതിനെതിരെ യൂണിയൻ നൽകിയ പരാതിയിലാണ്‌ അറസ്‌റ്റ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top