26 April Friday

രക്തദാന ക്യാമ്പയിനുമായി 
സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021

സിപിഐ എം കരുവൻതിരുത്തി ലോക്കലിലുള്ളവർ ശനിയാഴ്ച 
രക്തം നൽകിയപ്പോൾ

ഫറോക്ക് 
സിപിഐ - എം ഫറോക്ക് ഏരിയാ സെക്രട്ടറിയായിരുന്ന വാളക്കട ബാലകൃഷ്ണന്റെ ഓർമയ്ക്കായി പാർടി പ്രവർത്തകർ 350 യൂണിറ്റ് രക്തം ദാനം ചെയ്യും.  
വാളക്കട ബാലകൃഷ്ണന്റെ ഒന്നാം ചരമവാർഷിക ദാനാചരണത്തിന്റെ ഭാഗമായാണ് രക്തദാന ക്യാമ്പയിൻ. ജൂലൈ 29 മുതൽ ഈ മാസം പത്തുവരെയായി കോഴിക്കോട് മെഡിക്കൽ കോളേജ് ബ്ലഡ് ബാങ്കിനാണ് രക്തം നൽകുന്നത്. ഏരിയയിലെ രണ്ടു ലോക്കലുകളിൽ നിന്നായി തെരഞ്ഞെടുത്ത 30 പ്രവർത്തകരാണ് ഓരോ ദിവസവും രക്തം നൽകുന്നത്. ഇവരിൽ എസ്എഫ്ഐയിലെയും, വിവിധ വർഗ ബഹുജന സംഘടനകളിലെ നേതാക്കളും പ്രവർത്തകരും ഉൾപ്പെടും. 90 പേർ ഇതിനകം രക്തം നൽകി. ശനിയാഴ്ച കരുവൻതിരുത്തി, ചാലിയം ലോക്കലുകളിൽനിന്നുള്ളവരാണ് രക്തം നൽകിയത്.
വാളക്കട ബാലകൃഷ്ണന്റെ ഒന്നാം ചരമ വാർഷികദിനം മൂന്നിന് സമുചിതമായി ആചരിക്കും. എല്ലാ ബ്രാഞ്ചുകളിലും പ്രഭാതഭേരി നടത്തി പതാക ഉയർത്തും. ജന്മദേശമായ പുറ്റെക്കാട് സ്മൃതിമണ്ഡപത്തിൽ പുഷ്‌പാർച്ചനയും നടക്കും. പാർടി ഏരിയാ കമ്മിറ്റി ആസ്ഥാനമായ ചെറുവണ്ണൂർ എം വാസു സ്മാരക മന്ദിരത്തിൽ ഫോട്ടോ അനാഛാദനവും ഹാളിന്റെ നാമകരണവും രാവിലെ ഒമ്പതിനും ഓൺലൈനിൽ അനുസ്മരണ പരിപാടി വൈകിട്ടും നടക്കും. അനുസ്മരണ പരിപാടിയിൽ സംസ്ഥാന നേതാക്കളും മന്ത്രിമാരും പങ്കെടുക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top