20 April Saturday

കേന്ദ്ര സംഘം ഇന്ന്‌ ജില്ലയിൽ

വെബ് ഡെസ്‌ക്‌Updated: Sunday Aug 1, 2021
കോഴിക്കോട്‌
ജില്ലയിലെ കോവിഡ് സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി   കേന്ദ്ര സംഘം ഞായറാഴ്ച ജില്ലയിലെത്തും. രാവിലെ  കലക്ടറേറ്റിൽ അവലോകന യോഗം ചേരും. 
ദുരന്ത നിവാരണ സെൽ മുൻ  ഡെപ്യൂട്ടി ഡയറക്ടർ ജനറൽ ഡോ. പി രവീന്ദ്രൻ, ദേശീയ രോഗ നിയന്ത്രണ കേന്ദ്രം കോഴിക്കോട് ബ്രാഞ്ച് അഡീഷണൽ ഡയറക്ടർ ഡോ. കെ രഘു എന്നിവരാണ് ടീമംഗങ്ങൾ.
ജൂനിയർ അഡ്മിനിസ്‌ട്രേറ്റീവ് മെഡിക്കൽ ഓഫീസർ ഡോ. അനുരാധയാണ് നോഡൽ ഓഫീസർ. കോവിഡ് പരിശോധന, കോൺടാക്ട് ട്രെയ്‌സിങ്‌,  ചികിത്സാ സംവിധാനങ്ങൾ, വാക്‌സിനേഷൻ പുരോഗതി, നിയന്ത്രണങ്ങൾ തുടങ്ങിയവ സംഘം വിലയിരുത്തും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top