28 March Thursday

84 പേർക്ക്‌ രോഗം; 75 പേര്‍ക്ക് മുക്തി

സ്വന്തം ലേഖകൻUpdated: Saturday Aug 1, 2020
കോഴിക്കോട് 
ജില്ലയിൽ വെള്ളിയാഴ്‌ച 84 പേർക്ക് കോവിഡ്‌ ബാധിച്ചതായി കണ്ടെത്തി. 72 പേർക്ക്‌ സമ്പർക്കം വഴിയാണ്‌ രോഗം. നാലു‌പേരുടെ ഉറവിടം തെളിഞ്ഞിട്ടില്ല. ഇതിൽ രണ്ടുപേർ വിദേശത്തുനിന്ന്‌ വന്നതാണ്‌. ആറുപേർ ഇതര സംസ്ഥാനങ്ങളിൽനിന്ന് എത്തിയതാണ്‌. 
രോഗികളിൽ 19 സ്‌ത്രീകളാണ്‌. 16 പേരുടെ വിശദാംശങ്ങൾ അറിവായിട്ടില്ല. ഇപ്പോൾ 710 കോഴിക്കോട് സ്വദേശികളാണ്‌ കോവിഡ് പോസിറ്റീവായി ചികിത്സയിലുള്ളത്‌. ജില്ലയിൽ ചികിത്സയിൽ കഴിഞ്ഞ 75 പേർ കോവിഡ്‌ രോഗമുക്തി നേടി. കോഴിക്കോട് മെഡിക്കൽ കോളേജ്, എൻഐടി എഫ്എൽടിസികളിൽ ചികിത്സയിലായിരുന്ന 75 പേരാണ്‌ രോഗമുക്തി നേടിയത്‌. 
പുതുതായി വന്ന 624 പേർ ഉൾപ്പെടെ 11,441 പേർ നിരീക്ഷണത്തിലുണ്ട്. ജില്ലയിൽ ഇതുവരെ 78,292 പേർ നിരീക്ഷണം പൂർത്തിയാക്കി. 734 പേരാണ് ആശുപത്രികളിലുള്ളത്‌. 61,820 സ്രവ സാമ്പിളുകൾ പരിശോധനക്ക്‌ അയച്ചതിൽ 59,953 എണ്ണത്തിന്റെ  ഫലം ലഭിച്ചു. ഇതിൽ 58,574 നെഗറ്റീവ് ആണ്. വെള്ളിയാഴ്‌ച എത്തിയ 354 പേർ ഉൾപ്പെടെ 3,640 പ്രവാസികളാണ് നിരീക്ഷണത്തിലുള്ളത്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top