20 April Saturday

ബഫർസോൺ: പോസ്റ്റ്‌ ഓഫീസിലേക്ക്‌ ആദിവാസി ക്ഷേമസമിതി മാർച്ച്‌

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022

എകെഎസ്‌ ജില്ലാ കമ്മിറ്റിയുടെ താമരശേരി പോസ്റ്റ്‌ ഓഫീസ്‌ മാർച്ച്‌ കർഷകത്തൊഴിലാളി യൂണിയൻ 
ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ ബാബു ഉദ്‌ഘാടനംചെയ്യുന്നു

താമരശേരി
ബഫർസോൺ സുപ്രീംകോടതി വിധി പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട്‌ ആദിവാസി ക്ഷേമസമിതി ജില്ലാ കമ്മിറ്റി താമരശേരി പോസ്‌റ്റ്‌ ഓഫീസിലേക്ക്‌ മാർച്ച്‌ നടത്തി. ആദിവാസിമേഖല ഉൾപ്പെടുന്ന ജനവാസമേഖല ഒഴിവാക്കണമെന്നും മാർച്ചിൽ ആവശ്യപ്പെട്ടു. കർഷകത്തൊഴിലാളി യൂണിയൻ ജില്ലാ വൈസ്‌ പ്രസിഡന്റ്‌ കെ ബാബു ഉദ്‌ഘാടനംചെയ്‌തു. 
 എകെഎസ്‌ ജില്ലാ പ്രസിഡന്റ്‌ കെ കെ ബാബു അധ്യക്ഷനായി. കെഎസ്‌കെടിയു താമരശേരി ഏരിയാ ട്രഷറർ സി കെ വേണു, എകെഎസ്‌ ജില്ലാ കമ്മിറ്റിയംഗം ബാലൻ പുള്ളയിൽ എന്നിവർ സംസാരിച്ചു. ജില്ലാ സെക്രട്ടറി ശ്യാം കിഷോർ കാരശേരി സ്വാഗതവും ട്രഷറർ പി സി ലത നന്ദിയും പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top