29 March Friday

12 കിലോ കഞ്ചാവുമായി 2 പേർ അറസ്‌റ്റിൽ

വെബ് ഡെസ്‌ക്‌Updated: Friday Jul 1, 2022
തലക്കുളത്തൂർ
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വൻതോതിൽ കഞ്ചാവ്‌ എത്തിച്ചുനൽകുന്ന പെരിന്തൽമണ്ണ കേന്ദ്രീകരിച്ചുള്ള റാക്കറ്റിലെ രണ്ടുപേർ 12 കിലോ കഞ്ചാവുമായി അറസ്‌റ്റിൽ. പെരിന്തൽമണ്ണ അങ്ങാടിപ്പുറം സ്വദേശി തവളേങ്ങൽ ഇർഷാദ് (33), പുഴക്കാട്ടിരി സ്വദേശി സാദിഖ് (38) എന്നിവരാണ്‌ പിടിയിലായത്.  ഇവർ  ആന്ധ്രയിൽനിന്ന്‌ റോഡ് മാർഗം കഞ്ചാവ്‌ പെരിന്തൽമണ്ണയിലെത്തിക്കും. പിന്നീട്‌  ആവശ്യക്കാർക്ക്‌ വിതരണംചെയ്യും. പൊലീസിനെ കബളിപ്പിക്കാൻ പാലക്കാട് ഭാഗത്തേക്ക് സഞ്ചരിച്ച് ഫോൺ സ്വിച്ച് ഓഫ് ചെയ്തശേഷം കോഴിക്കോട്, കണ്ണൂർ ഭാഗങ്ങളിലേക്ക് പോകുകയാണ്‌ പതിവ്. തിരൂരിൽനിന്ന്‌ തൃശൂരിലേക്കും എറണാകുളത്തേക്കും ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തശേഷം മലബാറിന്റെ വിവിധ ഭാഗങ്ങളിൽ ഓട്ടോയിലും വാടകക്കാറിലും ബൈക്കിലും കഞ്ചാവ് എത്തിക്കും. ദിവസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ പ്രതികൾ ഉപയോഗിക്കാൻ സാധ്യതയുള്ള വാഹനങ്ങൾ കേന്ദ്രീകരിച്ച് സിറ്റി ക്രൈം സ്ക്വാഡും ഡൻസാഫും നടത്തിയ അന്വേഷണത്തിലാണ് രണ്ടുപേരും എലത്തൂർ എസ്‌ഐ കെ രാജേഷിന്റെ പിടിയിലായത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top