26 April Friday

അതിജീവന പഠനം

വെബ് ഡെസ്‌ക്‌Updated: Thursday Jun 1, 2023

 കോഴിക്കോട് 

ഹോപ്പിന്റെ സഹായത്തോടെ, അർബുദത്തെ അതിജീവിച്ച് തുടർ പഠനത്തിന് തയ്യാറായ കുട്ടികളും ഇന്ന് സ്കൂളിലേക്ക്. വെള്ളിപറമ്പ് ഹോപ്പ് ഹോമിൽ നടന്ന ചടങ്ങിൽ കുട്ടികൾക്കുള്ള സ്കൂൾ കിറ്റ്  "ബാഗ് ഓഫ് ജോയ്’  കലക്ടർ എ ഗീത  കുട്ടികൾക്ക് കൈമാറി. അർബുദത്തെ അതിജീവിച്ച  കുട്ടികളുടെയും കുടുംബങ്ങളുടെയും സംഗമം "ടുഗെതർ വിത്ത്‌ ഹോപ്പ്  2023’  പരിപാടിയുടെ ഭാഗമായി നടന്നു. ചികിത്സയിലിരിക്കെ എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം  നേടിയ കുട്ടികളെ ആദരിച്ചു.  രക്ഷിതാക്കൾക്കുള്ള പേരെന്റിങ് ക്ലാസിന്‌ ലൈഫ് കോച്ച് പരിശീലകരായ അജ്മൽ കാരക്കുന്ന്, അമീൻ കാരക്കുന്ന്  എന്നിവർ നേതൃത്വം നൽകി. അർബുദത്തെ അതിജീവിച്ച കുട്ടികളുടെ  കലാപരിപാടികളും നടന്നു.  ഹോപ്പ് ഡയറക്ടർ റിയാസ് കിൽട്ടൻ, ചെയർമാൻ കെ കെ ഹാരിസ്, ഡോ. യാമിനി കൃഷ്ണ, ഡോ. കേശവൻ, ഡോ. ഷിന്റോ എന്നിവർ സംസാരിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top