26 April Friday

സിഐടിയു ആദായ 
നികുതി ഓഫീസ്‌ മാർച്ച്‌ 5ന്‌

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
കോഴിക്കോട്‌ 
കേന്ദ്ര സർക്കാരിന്റെ തൊഴിലാളി-–- കർഷക വിരുദ്ധ, ജനദ്രോഹ നയങ്ങൾക്കെതിരെ ഡൽഹിയിൽ സംഘടിപ്പിക്കുന്ന കിസാൻ മസ്ദൂർ സംഘർഷ്‌ റാലിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ ബുധനാഴ്‌ച സിഐടിയു നേതൃത്വത്തിൽ തൊഴിലാളികൾ കോഴിക്കോട് ആദായനികുതി ഓഫീസിലേക്ക്‌ മാർച്ചും  ധർണയും നടത്തും. ധർണ സിഐടിയു  സംസ്ഥാന വൈസ് പ്രസിഡന്റ്‌  ടി പി രാമകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. രാവിലെ ഒമ്പതിന്‌  മുതലക്കുളം കേന്ദ്രീകരിച്ച്  മാർച്ച്‌ ആരംഭിക്കും.   
മിനിമം വേതനം പ്രതിമാസം 26,000 രൂപയായി പ്രഖ്യാപിക്കുക,  എല്ലാവർക്കും 10,000 രൂപ പെൻഷൻ ഉറപ്പാക്കുക, കരാർവൽക്കരണം  അവസാനിപ്പിക്കുക, അഗ്നിപഥ് സ്കീം റദ്ദാക്കുക, കാർഷികോൽപ്പന്നങ്ങൾക്ക്‌ മിനിമം താങ്ങുവില  ഉറപ്പാക്കുക,  ലേബർ കോഡും വൈദ്യുതി ഭേദഗതി നിയമവും റദ്ദാക്കുക തുടങ്ങിയ  14 ആവശ്യങ്ങൾ ഉയർത്തിയാണ്‌ തൊഴിലാളി–-കർഷക–-കർഷക തൊഴിലാളി സംയുക്ത പ്രക്ഷോഭം. സിഐടിയു, അഖിലേന്ത്യാ കിസാൻ സഭ, അഖിലേന്ത്യാ കർഷക തൊഴിലാളി യൂണിയൻ എന്നീ സംഘടനകളുടെ ആഭിമുഖ്യത്തിലാണ്‌ സമരം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top