24 April Wednesday
മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കൽ

മിനി പ്രോജക്ട്‌ നാളെ നൽകുമെന്ന്‌ മന്ത്രി എ കെ ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Saturday Apr 1, 2023
കോഴിക്കോട്‌
മനുഷ്യ–വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്‌ വയനാട്‌ മേഖലക്കായി തയ്യാറാക്കിയ മിനി പ്രോജക്ട്‌ ഞായറാഴ്‌ച മുഖ്യമന്ത്രിക്ക്‌ നൽകുമെന്ന്‌ വനം മന്ത്രി എ കെ ശശീന്ദ്രൻ മാധ്യമങ്ങളോട്‌ പറഞ്ഞു. വിഷയത്തിൽ ഹ്രസ്വകാല അടിസ്ഥാനത്തിൽ അടിയന്തരമായി നടപ്പാക്കേണ്ടവയ്‌ക്കൊപ്പം ദീർഘകാല നടപടികളും സ്വീകരിക്കേണ്ടതുണ്ട്‌. സംസ്ഥാനം സമർപ്പിച്ച 620 കോടിയുടെ വലിയ പദ്ധതിയോട്‌ കേന്ദ്രം ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. ഏതെങ്കിലും ഇനത്തിൽ ചെറിയ തുക അനുവദിക്കുകയല്ല വേണ്ടത്‌. പദ്ധതിക്കാകെ അംഗീകാരം തരണം.  
അരിക്കൊമ്പൻ വിഷയത്തിൽ ഹൈക്കോടതിയുടെ നിർദേശമുണ്ട്‌. അത്‌ ധിക്കരിക്കാനാവില്ല. എന്നാലും വനംവകുപ്പിന്റെ നിലവിലെ  സുരക്ഷാ ക്രമീകരണങ്ങളെല്ലാം ശക്തമായി തുടരുമെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top