18 April Thursday

എനിക്കുറപ്പുണ്ട് നമ്മൾ അതിജീവിക്കും...

സ്വന്തം ലേഖകന്‍Updated: Wednesday Apr 1, 2020
കോഴിക്കോട്
കോവിഡ് കാലത്തും ചുറ്റുമുള്ള നല്ല വാര്‍ത്തകളെ നമ്മളിലേക്കെത്തിക്കുകയാണൊരാള്‍. അദ്ദേഹമൊരു മാധ്യമപ്രവര്‍ത്തകനല്ല, ഒരു പൊലീസ് ഉദ്യോ​ഗസ്ഥനാണ്. ഹൃദയ സ്പര്‍ശിയായ ഫേസ്ബുക്ക്  കുറിപ്പായിട്ടാണ് 
കൊറോണക്കാലത്തെ ഔദ്യോഗിക ജീവിതത്തിനിടെ കണ്ട കാഴ്ചകളും അനുഭവങ്ങളും പങ്കുവയ്‌ക്കുന്നത്.  മൂടാടി സ്വദേശിയും എലത്തൂർ പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസറുമായ ഷിബു മൂടാടിയുടെ കുറിപ്പാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ ചര്‍ച്ചാവിഷയം. പൂളാടിക്കുന്ന് ജങ്‌ഷനിൽ ഡ്യൂട്ടിക്കിടയിലുണ്ടായ  അനുഭവങ്ങളാണ് എഴുതിയത്.  കഴിഞ്ഞ പ്രളയകാലത്ത് സ്വന്തം സാമ്പത്തിക ഞെരുക്കങ്ങൾക്കിടയിലും മുഖ്യമന്ത്രിയുടെ സാലറി ചലഞ്ച് ഏറ്റെടുത്ത് മാതൃകയായിരുന്നു ഷിബു.
 ‘ഏറെയും നല്ല വാർത്തകൾ' എന്ന് തുടങ്ങുന്ന കുറിപ്പ് വാട്‌സ്‌ആപ്പ് വഴിയാണ് പ്രചരിക്കുന്നത്. റോഡിലിറങ്ങുന്നവരുടെ പരിമിതമായ എണ്ണം കണ്ടപ്പോഴാണ് കോവിഡ് എന്ന മഹാമാരിയോട് ജനത സധൈര്യം പോരടിക്കുകയാണെന്ന് തിരിച്ചറിയുന്നതെന്ന് ഷിബു പറയുന്നു.  
 പകർച്ചരോഗ കാലത്ത് ശാരീരിക അകലം പാലിക്കണമെന്നു കർശനമായി പറയുകയും മാനസികമായി എല്ലാവരെയും ചേർത്തുപിടിക്കണമെന്ന് സന്ദേശം നൽകുകയും സമസ്തമേഖലയിലും അത് ഏറ്റെടുക്കാൻ ആളുകളുണ്ടാവുകയും ചെയ്യുന്നത് കാണുമ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയെക്കുറിച്ച് അഭിമാനമാണെന്നും പറയുന്നു. ‘എനിക്കുറപ്പുണ്ട് നമ്മൾ അതിജീവിക്കുകതന്നെ ചെയ്യും' എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top