24 September Sunday

തുമ്പികൾ കൂട്ടമായെത്തി; ശലഭോത്സവം ആവേശമായി

വെബ് ഡെസ്‌ക്‌Updated: Wednesday May 31, 2023

വേനൽത്തുമ്പി ജില്ലാസംഗമം സംസ്ഥാന വൈസ് പ്രസിഡന്റ്‌ 
ഡി എസ് സന്ദീപ് ഉദ്ഘാടനം
ചെയ്യുന്നു

 കോട്ടയം

പാറിപ്പറന്ന്‌ നടന്ന സന്തോഷദിനങ്ങളുടെ ഓർമകൾ പങ്കുവച്ച്‌ വേനൽത്തുമ്പികളുടെ ജില്ലാതല സംഗമം. ശലഭോത്സവം 2023, വൈക്കം സത്യഗ്രഹത്തിന്റെ നൂറാം വാർഷിക സെമിനാർ എന്നിവ ആവേശമായി. ബാലസംഘം സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡി എസ് സന്ദീപ് സംഗമം ഉദ്‌ഘാടനംചെയ്‌തു. 12 ഏരിയകളിൽ നിന്ന്‌ 259 തുമ്പികൾ പരിപാടിയിൽ പങ്കെടുത്തു.  വൈക്കം സത്യഗ്രഹത്തിന്റെ നൂറാംവാർഷികത്തോടുനുബന്ധിച്ച്‌ പ്രഭാഷണംനടന്നു. പുരോഗമന കലാസാഹിത്യസംഘം ജില്ലാ സെക്രട്ടറി ആർ പ്രസന്നൻ മുഖ്യപ്രഭാഷണം നടത്തി.
  ജില്ലാ പ്രസിഡന്റ് വൈഷ്ണവി രാജേഷ് അധ്യക്ഷയായി. എസ്എസ്എൽസി, പ്ലസ്ടു ഉന്നതവിജയികളായ കുട്ടികളെ സിപിഐ എം ജില്ലാ സെക്രട്ടറി എ വി റസൽ, സിഐടിയു ജില്ലാ സെക്രട്ടറി ടി ആർ രഘുനാഥൻ എന്നിവർ അനുമോദിച്ചു. ജില്ലാ കൺവീനർ ഒ ആർ പ്രദീപ്, ജില്ലാ സെക്രട്ടറി നന്ദനാ ബാബു, എം എസ് സാനു, കെ പി പ്രശാന്ത്, എസ് മൃദുല, അമൽ ഡൊമനിക്, അനന്ദു സന്തോഷ്, പി രമേശൻ എന്നിവർ സംസാരിച്ചു.
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top