26 April Friday

ലക്ഷ്യം രാജ്യങ്ങളെ ഒന്നിപ്പിക്കൽ: അമിതാഭ്‌ കാന്ത്‌

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

ജി20 ഷെർപ്പ സമ്മേളനത്തിനെത്തിയവർ

കോട്ടയം
ജി 20യിലെ എല്ലാ അംഗരാജ്യങ്ങളെയും ഒന്നിപ്പിച്ച്‌ ആഗോള തലത്തിലുള്ള വികസന പരിപാടികൾ ആസൂത്രണം ചെയ്യാനാണ്‌ ഷെർപ്പ യോഗങ്ങൾ ലക്ഷ്യമിടുന്നതെന്ന്‌ ഇന്ത്യയുടെ ഷെർപ്പ അമിതാഭ്‌ കാന്ത്‌. ആദ്യദിനത്തിലെ അനുബന്ധ പരിപാടികളുടെ സമാപനത്തിന്‌ ശേഷം മാധ്യമങ്ങളോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഡിജിറ്റൽ മുന്നേറ്റമാണ്‌ ഇന്ത്യയടക്കമുള്ള രാജ്യങ്ങൾക്ക്‌ ഏറ്റവും പ്രധാനം. ഏതെങ്കിലും രാജ്യങ്ങളെ മാത്രമായി ബാധിക്കുന്ന കാര്യങ്ങളിലൊതുങ്ങാതെ പൊതുസ്വഭാവത്തിലുള്ള വിഷയങ്ങളാണ്‌ പ്രധാനമായും ചർച്ച ചെയ്യുക. യുക്രൈൻ യുദ്ധം സംബന്ധിച്ച്‌ റഷ്യൻ പ്രതിനിധികളുമായി ചർച്ച നടക്കുന്നുണ്ട്‌. എന്നാൽ എല്ലാ രാജ്യങ്ങളെയും ബാധിക്കുന്ന പൊതുവിഷയങ്ങൾക്കാണ്‌ ഏറ്റവുമധികം പ്രാധാന്യം നൽകുക. ജി20 ഷെർപ്പ മീറ്റിങ്‌ ഒരു രാഷ്‌ട്രീയസ്വഭാവമുള്ള സമ്മേളനമല്ലെന്നും അമിതാഭ്‌ കാന്ത്‌ പറഞ്ഞു.ഇൻഫർമേഷൻ ആൻഡ്‌ ബ്രോഡ്‌കാസ്‌റ്റിങ്‌ മന്ത്രാലയം സെക്രട്ടറി അപൂർവ ചന്ദ്രയും പങ്കെടുത്തു.
 
 
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top