27 April Saturday
മൂന്നുവരെ മഴയ്‌ക്കും സാധ്യത

കരുതിയിരിക്കണം മിന്നലിനെ

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023
 
മിന്നൽ: ജാഗ്രതാ 
നിർദേശങ്ങൾ
ലക്ഷണം കണ്ടുകഴിഞ്ഞാൽ സുരക്ഷിത കെട്ടിടത്തിനുള്ളിലേക്ക് മാറുക. 
തുറസായ സ്ഥലങ്ങളിൽ നിൽക്കരുത്‌.  
വീടിന്റെ ജനാലകളും വാതിലുകളും അടച്ചിടുക.
ഇവയ്‌ക്കടുത്ത്‌ നിൽക്കരുത്.  
പരമാവധി ഭിത്തിയിലോ തറയിലോ സ്പർശിക്കാതിരിക്കുക.  ഗൃഹോപകരണങ്ങളുടെ വൈദ്യുതി ബന്ധം വിഛേദിക്കുക.
ടെലഫോൺ ഉപയോഗിക്കരുത്‌. 
കുട്ടികൾ തുറസായ സ്ഥലത്തും ടെറസിലും കളിക്കരുത്. മരങ്ങളുടെ ചുവട്ടിൽ നിൽക്കരുത്. 
വാഹനങ്ങൾ മരച്ചുവട്ടിൽ പാർക്ക് ചെയ്യരുത്.- 
മിന്നലുള്ള സമയം വാഹനത്തിനകത്ത് തന്നെ തുടരുക. 
സൈക്കിൾ, ബൈക്ക്, ട്രാക്ടർ തുടങ്ങിയ വാഹനങ്ങളിലുള്ള യാത്ര ഒഴിവാക്കണം. 
ടാപ്പുകളിൽ നിന്ന് വെള്ളം ശേഖരിക്കരുത്‌
പൈപ്പുകളിലൂടെ മിന്നൽ മൂലമുള്ള വൈദ്യുതി സഞ്ചരിച്ചേക്കാം.- ജലാശയത്തിൽ ഇറങ്ങരുത്. 
- പട്ടം പറത്തരുത്‌.  
വളർത്ത്‌ മൃഗങ്ങളെ തുറസായ സ്ഥലത്ത് കെട്ടരുത്. 
മിന്നലുള്ള സമയം തുറസായ സ്ഥലത്താണങ്കിൽ പാദങ്ങൾ ചേർത്തുവച്ച് തല കാൽ മുട്ടുകൾക്ക് ഇടയിൽ ഒതുക്കി പന്തുപോലെ ഉരുണ്ട് ഇരിക്കുക.
മിന്നലേറ്റ ആളിന്റെ ശരീരത്തിൽ വൈദ്യുത പ്രവാഹം ഇല്ല.  
പ്രഥമ ശുശ്രൂഷ നൽകാൻ മടിക്കരുത്. 
മിന്നലേറ്റാൽ ആദ്യ മുപ്പത് സെക്കൻഡ് ജീവൻ രക്ഷിക്കാനുള്ള സുവർണ നിമിഷമാണ്. 
എത്രയും വേഗം വൈദ്യസഹായം നൽകണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top