29 March Friday
വിതരണം ചെയ്യുന്നത്‌ 6500 പൊതി ഭക്ഷണം

ആരും വിശന്നിരിക്കില്ല.....ഒപ്പമുണ്ട്‌ അഭയം

വെബ് ഡെസ്‌ക്‌Updated: Tuesday Mar 31, 2020

 

 
കോട്ടയം
കോവിഡ്‌ പശ്‌ചാത്തലത്തിൽ പ്രഖ്യാപിച്ച ്ന ലോക്ക്‌ഡൗണും നിരോധനാജ്ഞയും മൂലം ആരും പട്ടിണി കിടക്കേണ്ടിവരില്ല. വീട്ടിലിരിക്കുന്നവർക്കും നിരീക്ഷണത്തിൽ ഉള്ളവർക്കുമായി അഭയത്തിന്റെ ജനകീയ ഹോട്ടലിൽ നിന്ന്‌ 6500 പേർക്ക്‌ ഭക്ഷണം നൽകുന്നുണ്ട്‌.  
കോട്ടയത്ത്‌ തിരുനക്കര ബസന്ത്‌ ഹോട്ടലിൽ പ്രവർത്തനം ആരംഭിച്ച ജനകീയ ഹോട്ടലിൽ നിന്ന്‌ രണ്ട്‌ നേരത്തേയ്‌ക്ക്‌ 1500  ഭക്ഷണപൊതികളാണ്‌ വിതരണം ചെയ്യുന്നത്‌. അഭയം വളണ്ടിയർമാർ ആവശ്യക്കാർക്ക് ഭക്ഷണം വീട്ടിലെത്തിച്ച്‌ നൽകുന്നു. ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത്‌ മെഡിക്കൽ കോളേജിന്‌ സമീപമുള്ള കരുണ ജനകീയ ഹോട്ടലിലാണ്‌. മെഡിക്കൽ കോളേജ്‌ ആശുപത്രിയിൽ എത്തുന്ന രോഗികൾക്കും കൂട്ടിരിപ്പുകാർക്കുമായി ഇവിടെ നിന്ന്‌ 2000 ത്തോളം ഭക്ഷണപ്പൊ തികളാണ്‌ വിതരണം ചെയ്യുന്നത്‌. കാഞ്ഞിരപ്പള്ളി ഏരിയയിൽ മുണ്ടക്കയത്താണ്‌ ജനകീയ ഹോട്ടൽ പ്രവർത്തിക്കുന്നത്‌. ഇവിടെനിന്നും 200 പൊതികൾ വിതരണം ചെയ്യുന്നു. ഈ ഏരിയയിലെ രണ്ടാമത്തെ ജനകീയ ഹോട്ടൽ ചൊവ്വാഴ്‌ച എലിക്കുളത്ത്‌ പ്രവർത്തനം ആരംഭിക്കും. പുതുപ്പള്ളി ഏരിയയിൽ പുതുപ്പള്ളി, പാമ്പാടി എന്നിവിടങ്ങളിലായി ആരംഭിച്ച ഹോട്ടലുകളിൽ നിന്ന്‌ 700 പൊതികൾ വിതരണം ചെയ്‌തു. ചങ്ങനാശേരിയിൽ കുറിച്ചി, ഇത്തിത്താനം, വാഴപ്പള്ളി, മാടപ്പള്ളി എന്നീ നാല്‌ കേന്ദ്രങ്ങളിലാണ്‌ ഹോട്ടൽ പ്രവർത്തിക്കുന്നത്‌. ഇവിടെ 500 ഭക്ഷണപ്പൊതികൾ വീതം വിതരണം ചെയ്യുന്നു. അയർക്കുന്നം ഏരിയയിൽ വടവാതൂർ, മണർകാട്‌ എന്നിവിടങ്ങളിലാണ്‌ ഹോട്ടൽ പ്രവർത്തിക്കുന്നത്‌. ഇവിടെ 500 പൊതികൾ വിതരണം ചെയ്തു. തലയോലപ്പറമ്പിൽ 200 പൊതികൾ വിതരണം ചെയ്‌തു. കടുത്തുരുത്തിയിൽ പെരുവ, കടുത്തുരുത്തി, ഞീഴൂർ, കുറവിലങ്ങാട്‌, കോതനല്ലൂർ, കല്ലറ എന്നിവിടങ്ങളിൽ ആരംഭിച്ചിരിക്കുന്ന ഹോട്ടലിൽ നിന്ന്‌ ആയിരത്തോളം പൊതികൾ വിതരണം ചെയ്യുന്നുണ്ട്‌. ചൊവ്വാഴ്‌ച മാഞ്ഞൂർ, കാണക്കാരി എന്നിവിടങ്ങളിലും ഹോട്ടൽ പ്രവർത്തനം തുടങ്ങും. വൈക്കത്ത്‌ ടിവി പുരത്ത്‌ ആരംഭിച്ച ഹോട്ടലിൽ നിന്ന്‌ 100 പൊതി ഭക്ഷണം വിതരണം ചെയ്‌തു.
അഭയം കുമാരനല്ലൂർ വെസ്റ്റ് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചുങ്കം, എസ് എച്ച് മൗണ്ട്, എന്നിവിടങ്ങളിലെ അറുപതോളം തൊഴിലാളികൾക്ക്‌ ഭക്ഷണം നൽകി.  പാമ്പാടി താലൂക്ക് ആശുപത്രിയിലെ ജീവനക്കാർക്കുള്ള  തൂവാലകളും വീടുകളിൽ നിരീക്ഷണത്തിൽ കഴിയുന്നവർക്കുള്ള പുസ്തകങ്ങളും അഭയം ജില്ലാ ഉപദേശസമിതി അംഗം കെ എം രാധാകൃഷ്ണനിൽ നിന്നും താലൂക്ക് ആശുപത്രി സൂപ്രണ്ട് മനോജ് കെ അരവിന്ദൻ ഏറ്റുവാങ്ങി. പാമ്പാടിയിൽ ഡ്യൂട്ടിയിലുള്ള പൊലീസിനുള്ള തൂവാല സിഐ യു ശ്രീജിത്തിനും കൈമാറി.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top